ഒടുവില്‍ തോറ്റ് പിന്മാറി; പഞ്ചാബ് ഗവര്‍ണര്‍ രാജിവെച്ചു

പഞ്ചാബ് ഗവര്‍ണര്‍ ബെന്‍വരിലാല്‍ പുരോഹിത് രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജിയെന്ന് ഗവര്‍ണര്‍ ബെന്‍വരിലാല്‍ പുരോഹിത് അറിയിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.

Also Read : പാലക്കാട് നഗരത്തില്‍ കെ.എസ്.യു നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച രാജിക്കത്തില്‍ പറയുന്നത്. നേരത്തെ പഞ്ചാബ് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News