ഐപിഎല്‍: കൊല്‍ക്കത്തയെ മഴ ചതിച്ചു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിംഗ്‌സിന് വിജയം. മഴ ജയം നിര്‍ണ്ണയിച്ച മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം 7 റണ്‍സിനാണ് പഞ്ചാബ് ജയം നേടിയത്. ടോസ് നേടിയ കൊല്‍ക്കത്ത പഞ്ചാബിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തു. പഞ്ചാബിനായി ബനുക രാജപക്സെ അര്‍ദ്ധ സെഞ്ച്വറി നേടി. 32 പന്തില്‍ 50 റണ്‍സാണ് ബനുക അടിച്ചുകൂട്ടിയത്. ടിം സൗത്തി കൊല്‍ക്കത്തക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 16 ഓവറില്‍ 7 വിക്കറ്റിന് 146 റണ്‍സില്‍ എത്തിയപ്പോള്‍ മഴയെ എത്തുകയായിരുന്നു . അര്‍ഷദീപ് സിംഗ് പഞ്ചാബിനായി മൂന്ന് വിക്കറ്റും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News