‘വിശുദ്ധ ഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം’, പഞ്ചാബില്‍ 19കാരനെ കൈ കെട്ടിയിട്ട് ആൾക്കൂട്ടം തല്ലിക്കൊന്നു

വിശുദ്ധ ഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിയെന്ന് ആരോപിച്ച് പഞ്ചാബില്‍ 19കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കൈ പിറകില്‍ കെട്ടിയാണ് 19 കാരനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. പഞ്ചാബിലെ ഫിറോസ്പൂരിലെ ഗുരുദ്വാരയില്‍ വെച്ച് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകള്‍ കീറിയെന്നാരോപിച്ചാണ് ആക്രമണം.

ALSO READ: ‘ഇത്തവണ ബിജെപി തോൽക്കും, താമരപ്പാർട്ടി ഒരു വാഷിങ് മെഷിന്‍, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു’, വിമർശനവുമായി മമത ബാനർജി

ബന്ദല ഗ്രാമത്തിലാണ് ബക്ഷീഷ് സിംഗ് എന്ന 19കാരനാണ് ആൾക്കൂട്ട ആക്രമണത്തിൽ ജീവിതം നഷ്ടപ്പെട്ടത്. ഗുരുദ്വാരയുടെ പരിസരത്ത് പ്രവേശിച്ച ശേഷം ഇയാൾ വിശുദ്ധ ഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിക്കളഞ്ഞുവെന്നാണ് ആൾക്കൂട്ടത്തിന്റെ ആരോപണം. സംഭവത്തിൽ ഇതുവരേക്കും പൊലീസ് കേസെടുത്തിട്ടില്ല.

ALSO READ: ‘അജ്‌മൽ കസബിന് ജയിലിൽ ബിരിയാണി വാങ്ങി നൽകി’, മുക്കുവരുടെ മണം ഇഷ്ടമില്ലാത്തത് കൊണ്ട് ബിജെപി സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യുന്നു: സുപ്രിയ ശ്രീനേറ്റ്

കൈകള്‍ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയില്‍ കിടക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇയാൾ ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News