അടങ്ങാത്ത സ്നേഹം; കാമുകിയ്ക്കായി പരീക്ഷയെഴുതാന്‍ പെൺവേഷത്തിലെത്തി യുവാവ്; സംഭവം ഇങ്ങനെ

പഞ്ചാബിൽ പെൺവേഷം കെട്ടി കാമുകിയ്ക്കായി പരീക്ഷയെഴുതാന്‍ ആൾമാറാട്ടം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ജനുവരി ഏഴിന് പഞ്ചാബിലെ ഫരീദ്‌കോട്ടിലാണ് സംഭവം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമ്മിച്ചാണ് അംഗ്രേസ് സിങ് കാമുകിയായ പരംജിത് കൗറിന് വേണ്ടി പരീക്ഷയെഴുതാന്‍ പരീക്ഷാഹാളില്‍ എത്തിയത്.

Also read:വിഡി സതീശന്‍ ക്രൂരമായ മനസിനുടമ: ഇപി ജയരാജന്‍

യുവാവ് പരീക്ഷാഹാളില്‍ എത്തിയത് ചുവന്ന വളകളും ചുരിദാറും ലിപ്സ്റ്റിക്ക് ഇട്ടും സ്ത്രീ വേഷത്തിലാണ്. യുവാവ് പിടിക്കപ്പെട്ടത് ബയോമെട്രിക് പരിശോധനയിലാണ്. അധികൃതര്‍ ഉടന്‍ തന്നെ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Also read:ഭാര്യയ്ക്ക് പാചകം അറിയില്ലെന്ന് പറയുന്നത് കുറ്റമല്ല; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെയുള്ള കേസ് കോടതി റദ്ദാക്കി

വിരലടയാളം പരിശോധിച്ചതോടെയാണ് പരീക്ഷയെഴുതേണ്ട പരംജിത് കൗര്‍ അല്ല പരീക്ഷാ കേന്ദ്രത്തിലെത്തിയതെന്ന് അധികൃതര്‍ മനസിലാക്കിയത്. ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ നടത്തിയ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News