ചിലപ്പോൾ വിദ്യാഭ്യാസം കൊണ്ട് അറിവ് മാത്രം ലഭിക്കുകയും കൃത്യമായ ഒരു ജോലി നേടാൻ കഴിയാതെ വരികയും ചെയ്യാറുണ്ട്. അത്തരത്തിൽ നാല് ബിരുദങ്ങളും ഒരു പി എച്ച്ഡിയും ഉണ്ടായിട്ടും ജീവിക്കാൻ പച്ചക്കറി വിൽക്കേണ്ടി വന്ന 39 കാരനാണ് ഡോ.സന്ദീപ് സിംഗ്. പഞ്ചാബിലെ പട്യാലയിലെ പഞ്ചാബി സർവകലാശാലയിൽ പ്രൊഫസറായിരുന്നു ഇദ്ദേഹം. എന്നാൽ നിർഭാഗ്യകരമായ സാഹചര്യങ്ങൾ കാരണം ജോലി ഉപേക്ഷിച്ചെന്നും പണം സമ്പാദിക്കാനായി പച്ചക്കറി വിൽപ്പനയിലേക്ക് തിരിഞ്ഞെന്നുമാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.
ALSO READ: പതിനാറാം ധനകാര്യകമ്മീഷന്‍ ചെയർമാനായി അരവിന്ദ് പനഗാരിയ നിയമിച്ചു
11 വർഷത്തോളം പഞ്ചാബി സർവകലാശാലയിലെ നിയമ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൊഫസറായി ജോലി ചെയ്തിരുന്നു ഡോ. സന്ദീപ് സിംഗ്. നിയമത്തിൽ പിഎച്ച്ഡിയും പഞ്ചാബി, ജേണലിസം, പൊളിറ്റിക്കൽ സയൻസ് എന്നിവയുൾപ്പെടെ നാല് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇപ്പോഴും പഠനം അവസാനിപ്പിച്ചിട്ടില്ല. നിലനിൽപ്പുള്ള ഒരു ജോലിക്ക് വേണ്ടി സന്ദീപ് ഇപ്പോഴും പഠനം തുടരുന്നുണ്ട്. ശമ്പളം വെട്ടിക്കുറച്ചതും ശമ്പളം വൈകുന്നതുമാണ് മുൻ ജോലി ഉപേക്ഷിക്കാൻ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്. അതുകൊണ്ടാണ് താൻ തന്റെയും തന്റെ കുടുംബത്തിന്റെയും നിലനിൽപ്പിനായി പച്ചക്കറി വിൽപ്പനയിലേക്ക് മാറിയതെന്നും അദ്ദേഹം പറയുന്നു.
‘PhD സബ്സി വാല’ എന്ന ബോർഡുമായി ഡോക്ടർ സന്ദീപ് സിംഗ് എല്ലാ ദിവസവും പച്ചക്കറി വിൽക്കാൻ പോകുന്നുണ്ട്. പ്രൊഫസർ ജോലിയിൽ നിന്ന് താൻ സമ്പാദിച്ചതിനേക്കാൾ കൂടുതൽ പണം പച്ചക്കറി വിറ്റ് സമ്പാദിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ സന്ദീപ് സിംഗ് പരീക്ഷയ്ക്ക് പഠിക്കും. അധ്യാപനത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും ആ ജോലിയോടുള്ള അഭിനിവേശം ഇപ്പോഴും ഉപേക്ഷിച്ചില്ല. സ്വന്തമായി ഒരു ട്യൂഷൻ സെന്റർ തുറക്കണം എന്നതാണ് സന്ദീപ് സിംഗിന്റെ എക്കാലത്തെയും ആഗ്രഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here