അമൃത്പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു

ഖാലിസ്ഥാൻ വിഘടന വാദ സംഘടനാ നേതാവ് അമൃത് പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതേതുടർന്ന് പഞ്ചാബിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ മാസം അമൃത് പാൽ സിങ്ങിന്റെ അനുയായികൾ പൊലീസ് സ്റ്റേഷന് നേർക്ക് ആക്രമണം നടത്തിയിരുന്നു.

ഖാലിസ്ഥാൻ വിഘടന വാദസംഘടനാ നേതാവ് അമൃത് പാൽ സിങ്ങിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയ പഞ്ചാബ് പൊലീസ് ആദ്യം അമൃത്പാലിന്റെ ആറ് അടുത്ത അനുയായികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . പൊലീസിനെ ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. ആദ്യം തന്നെ പഞ്ചാബിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തിയത്.

ജലന്ദറും അമൃത്സറും അടക്കമുള്ള നഗരങ്ങളിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം അമൃത് സറിന് സമീപം അജ്നാലാ പൊലീസ് സ്റ്റേഷനിൽ അമ്യത് പാൽ സിങ്ങിന്റെ സംഘടനയായ വാരിസ് പഞ്ചാബ് ദേ പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു.പൊലീസ് കസ്റ്റഡിയിലെടുത്ത അമൃത് പാൽ സിങ്ങിന്റെ അനുയായി ലവ് പ്രീത് സിങ് തൂഫാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മരാകായുധങ്ങളുമായെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ പൊലീസ് തൂഫാനെ വിട്ടയച്ചു.ഈ സംഭവത്തിന് പിന്നാലെയാണ് അമൃത് പാൽ സിങ്ങിനും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരെ പഞ്ചാബ് പൊലീസ് ശക്തമായ നടപടികളിലേക്ക് നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News