സിഖുകാര്‍ക്ക് എതിരെ നടത്തിയ വിവാദ പരമാര്‍ശത്തിനെ തുടര്‍ന്ന് പഞ്ചാബിലെ ശിവസേന നേതാവിനെ തെരക്കുകുള്ള റോഡിലിട്ട് വെട്ടി നിഹാംഗുകള്‍. ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല.
ALSO READ: ഫഹദിനെതിരായ പരാമര്‍ശം : അനൂപ് ചന്ദ്രനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
പാരമ്പര്യ ആയുധവുമായി നീല വസ്ത്രം ധരിച്ച് നടക്കുന്ന രണ്ട് നിഹാംഗുകള്‍ എന്നിവരാണ് സന്ദീപ് ധാപ്പര്‍ എന്ന നേതാവിനെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചത്. സംഘത്തിലെ മൂന്നാമന്‍ പൊലീസുദ്യോഗസ്ഥനെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
ശിവസേന നേതാവും പൊലീസുദ്യോഗസ്ഥനും ഇരുചക്ര വാഹനത്തില്‍ വരികയായിരുന്നു. ഇതിനിടയില്‍ മൂവര്‍ സംഘം ഇവരെ തടയുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നേതാവ് ഗുരുതരാവസ്ഥയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here