വിജയവഴിയിലേക്ക് തിരിച്ചെത്താൻ പഞ്ചാബും ഗുജറാത്തും, മൊഹാലിയിൽ ആര് ജയിക്കും?

ഇന്ന് ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. പഞ്ചാബിന്റെ ഹോംസ്റ്റേഡിയമായ മൊഹാലിയിൽ രാത്രി 7 : 30 നാണ് മത്സരം.

രണ്ട് ടീമുകളും കഴിഞ്ഞ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതിനാൽ ഇന്നത്തെ മത്സരത്തിലൂടെ വിജയവഴിയിലേക്ക് തിരിച്ചെത്താനാകും ശ്രമം. നായകൻ ശിഖർ ധവാന്റെ മികച്ച ഫോമും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ പഞ്ചാബിനെ ജയിക്കാൻ സഹായിച്ചിരുന്നില്ല. ഗുജറാത്തും കഴിഞ്ഞ മത്സരത്തിൽ 200ന് മേൽ സ്കോർ കണ്ടെത്തിയിട്ടും അവസാന ഓവറിൽ മത്സരം കൈവിടുകയായിരുന്നു.

മൂന്ന് മത്സരങ്ങൾ കളിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് നിൽക്കുന്നത്. എന്നാൽ റൺ റേറ്റിലെ വ്യത്യാസം കാരണം ഗുജറാത്ത് നാലാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. ക്യാപ്റ്റൻ ഹർദിക് പാണ്ട്യ, ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ, കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച റഷീദ് ഖാൻ എന്നിവരിലാണ് ഗുജറാത്തിന്റെ പ്രതീക്ഷ. ഹർദിക് പാണ്ട്യ ഇന്ന് ടീമിലേക്ക് തിരിച്ചവരുമെന്നത് ഗുജറാത്തിന് ശക്തി പകരും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇരു ടീമുകളും പരാചയപ്പെട്ടതിനാൽ ഇന്നത്തെ മത്സരം ഇരുവർക്കും വാശിയേറിയതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News