ആദ്യശ്രമത്തിൽ തന്നെ ഐഎഎസ് സ്വന്തമാക്കി പഞ്ചാബുകാരിയായ ചന്ദ്രജ്യോതി സിങ് എന്ന മിടുക്കി. പഞ്ചാബിലെ സൈനിക കുടുംബത്തിലാണ് ചന്ദ്രജ്യോതി സിങ് ജനിച്ചത്. റിട്ട. സൈനിക ഓഫിസർ കേണൽ ദൽബാറ സിങ്, ലഫ്. കേണൽ മീൻ സിങ് ദമ്പതികളുടെ മകളാണ് ചന്ദ്രജ്യോതി.
ALSO READ: ഉച്ചഭക്ഷണ അരി കടത്തിയ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
സൈനിക കുടുംബമായതിനാൽ വളരെ ചിട്ടയാർന്ന ജീവിത രീതിയായിരുന്നു കുട്ടിക്കാലം മുതൽ ചന്ദ്രക്ക്. ചെറുപ്പം മുതലേ മാതാപിതാക്കൾ ചന്ദ്രയിൽ അർപ്പണബോധത്തിന്റെയും മൂല്യങ്ങൾ പകർന്ന് നൽകി. സ്കൂൾ കോളേജ് കാലത്തും ചന്ദ്ര പഠിക്കാൻ മിടുക്കിയായിരുന്നു. ഉയർന്ന മാർക്കോടെ തന്നെ ചന്ദ്ര ഈ ക്ലാസുകളിൽ വിജയം നേടി. തുടർന്ന് 2018 ൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ഹിസ്റ്ററി ഓണേഴ്സ് ബിരുദവും നല്ല മാർക്കിൽ ചന്ദ്ര വിജയിച്ചു.
ഡിഗ്രിക്ക് ശേഷമാണ് ചന്ദ്ര സിവിൽ സർവീസിന് തയാറെടുത്തത്. ഒറ്റവർഷത്തെ പഠനം കൊണ്ട് തന്നെ 22ാം വയസിൽ ചന്ദ്ര യുപിഎസ്.സി പരീക്ഷയിലെ അഖിലേന്ത്യ തലത്തിൽ 28ാം റാങ്കോടെ വിജയം നേടി. ചന്ദ്ര ദിവസവും ഒന്നുരണ്ട് മണിക്കൂറുകൾ പത്രങ്ങൾ വായിച്ച് കുറിപ്പുകൾ തയാറാക്കുമായിരുന്നു. ആഴ്ചയിലൊരിക്കൽ റിവിഷൻ നടത്തും. മോക് ടെസ്റ്റുകൾ പരിശീലിച്ചു. ഇതാണ് തന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതെന്നും ചന്ദ്രജ്യോതി പറയുന്നു.
ALSO READ: രണ്ടാം തവണയും ഐസിസിയുടെ മികച്ച താരം; പുരസ്‌കാരം സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here