78-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് നാളെ സമാപനം കുറിക്കും. സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം രാവിലെ ഏഴുമണിക്ക് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. ഉച്ചയോടെ മേനാശേരിയിൽ നിന്നും വലിയ ചുടുകാടിൽ നി
ന്നുമുള്ള ദീപശിഖ പ്രയാണങ്ങൾ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും.
പിറന്ന നാടിന്‍റെ മോചനത്തിന് വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച രണധീരരുടെ സ്മരണകൾ അയവിറക്കി കൊണ്ടാണ് വാരാചരണം നടക്കുന്നത്. രാജ വാഴ്ച്ചയ്ക്ക് എതിരേയും, പ്രായപൂർത്തി വോട്ടവകാശത്തിനും വേണ്ടിയാണ് അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലെ തൊഴിലാളികൾ ഐതിഹാസികമായ സമരപോരാട്ടം നടത്തിയത്.
രണ്ടുമണിയോടെ വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനവും അതിനുശേഷം പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐഎമ്മിന്‍റെയും സിപിഐയുടെയും പ്രമുഖ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
ശനിയാഴ്ച മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here