78-ാം മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് ഇന്ന്തുടക്കം. രാജ വാഴ്ച്ചയ്ക്ക് എതിരെയും പ്രായപൂർത്തി വോട്ടവകാശത്തിനും വേണ്ടിയാണ് അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലെ തൊഴിലാളികൾ ഐതിഹാസികമായ സമരം നടത്തിയത്.
സി എച്ച് കണാരൻ ദിനമായ ഇന്നുമുതൽ 27 വരെ അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലെ സമരഭൂമികളിലാണ് അനുസ്മരണ സമ്മേളനങ്ങളും പുഷ്പാർച്ചനയും നടക്കുന്നത്.
Also read:ഒരു ചുവപ്പൻ വീര ഗാഥ; വി എസ്, പോരാട്ടത്തിന്റെ മറുപേര്..! സഖാവിന് പിറന്നാൾ ആശംസകൾ
പുന്നപ്ര വയലാർ സമര പോരാളികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും, പുന്നപ്ര സമരഭൂമിയിലും മാരാരിക്കുളത്തുമാണ് ഇന്ന് പതാകകൾ ഉയരുന്നത്. വൈകിട്ട് അഞ്ചിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പി കെ മേദിനിയും , പുന്നപ്രയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും മാരാരിക്കുളത്ത് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തും.
Also read:സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
27ന് വയലാറിലാണ് വാരാചരണത്തിന് സമാപനം കുറിക്കുക. തിങ്കളാഴ്ച വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയരും സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ആണ് പതാക ഉയർത്തുക. 23ന് പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും അനുസ്മരണ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ സംയുക്തമായിട്ടാണ് വാരാചരണം നടക്കുക.സിപിഎമ്മിന്റെയും സിപിഐയുടെയും പ്രമുഖ നേതാക്കൾ എല്ലാവരും വാരാചരണത്തിലും അനുസ്മരണ സമ്മേളനങ്ങളിലും പങ്കെടുക്കാൻ സമരഭൂമികളിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here