പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് ഇന്ന് തുടക്കം; വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയരും

punnapra vayalar uprising

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് തുടക്കമായി. ഇന്ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയരും. ഇന്നലെ വലിയ ചുടുകാട്, പുന്നപ്ര,  മാരാരിക്കുളം രക്തസാക്ഷി മണ്ഡപങ്ങളിലാണ് ആണ് പതാകകൾ ഉയർന്നത്. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വാരാചരണം 27 ന് വയലാറിൽ സമാപിക്കും. 78 മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിനാണ്  തുടക്കമായിരിക്കുന്നത്. പിറന്ന നാടിന്‍റെ മോചനത്തിന് വേണ്ടി ധീര രക്തസാക്ഷിത്വം രണധീരരുടെ സ്മരണകൾ അയവിറക്കി കൊണ്ടാണ് വാരാചരണം നടക്കുന്നത്. രാജ വാഴ്ച്ചയ്ക്ക് എതിരെയും  പ്രായപൂർത്തി വോട്ടവകാശത്തിനും വേണ്ടിയാണ് അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലെ തൊഴിലാളികൾ ഐതിഹാസികമായ സമരം നടത്തിയത്.

ALSO READ; കന്നി കിരീടം കൊത്തിയെടുത്ത് കിവികൾ; വനിത ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് കണ്ണീരോടെ മടക്കം

സി എച്ച് കണാരൻ ദിനമായ 20 മുതൽ 27 വരെ അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലെ സമരഭൂമികളിലാണ് അനുസ്മരണ സമ്മേളനങ്ങളും പുഷ്പാർച്ചനയും നടക്കുന്നത്. പുന്നപ്ര വയലാർ സമര പോരാളികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും, പുന്നപ്ര സമരഭൂമിയിലും  മാരാരിക്കുളത്തുമാണ് ഇന്ന് പതാകകൾ ഉയർന്നത്. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പി കെ മേദിനിയും , പുന്നപ്രയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്‍റ് ഇ കെ ജയനും മാരാരിക്കുളത്ത് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തി. ഇന്ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയരും. മേലാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും 27ന് വയലാറിലാണ് വാരാചരണത്തിന് സമാപനം കുറിക്കുക. തിങ്കളാഴ്ച വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയരും.

ALSO READ; അംബേദ്ക്കര്‍ ചിത്രം സ്റ്റാറ്റസാക്കിയ 16കാരനെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍; സംഭവം യുപിയില്‍

സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ആണ് പതാക ഉയർത്തുക. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഐഎം നേതാവ് സിബി ചന്ദ്രബാബു നൽകിയ പതാക വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. തുടർന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. 23ന് പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. അനുസ്മരണ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിൽ സംയുക്തമായിട്ടാണ് വാരാചരണം നടക്കുക. സിപിഐഎമ്മിന്‍റെയും സിപിഐയുടെയും പ്രമുഖ നേതാക്കൾ എല്ലാവരും വാരാചരണത്തിലും അനുസ്മരണ സമ്മേളനങ്ങളിലും പങ്കെടുക്കാൻ സമരഭൂമികളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News