വർഗീയശക്തികൾ ഭിന്നിപ്പുണ്ടാക്കുന്ന കാലത്ത് വര്‍ഗ ഐക്യത്തിന്റെ പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോവാനുള്ള ഊര്‍ജ്ജമാണ് പുന്നപ്ര-വയലാര്‍ സമരമെന്ന് മുഖ്യമന്ത്രി

pinarayi-punnapra-vayalar

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഐക്യത്തില്‍ ഭിന്നിപ്പു സൃഷ്ടിക്കാനാനുള്ള ആസൂത്രിത ശ്രമങ്ങള്‍ വര്‍ഗ്ഗീയശക്തികളുടെ ഭാഗത്തുനിന്നും നടക്കുന്ന കാലത്ത് വര്‍ഗ്ഗ ഐക്യത്തിന്റെ പാഠമുള്‍കൊണ്ടുകൊണ്ട് മുന്നോട്ടുപോവാനുള്ള ഊര്‍ജ്ജമാണ് പുന്നപ്ര-വയലാര്‍ സ്മരണ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പുന്നപ്ര-വയലാറിലെ സംഘടിത തൊഴിലാളിവര്‍ഗ്ഗ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ദിവാന്‍ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്‍കൈയില്‍ കര്‍ഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ ഈ സമരത്തിന് ഈ വര്‍ഷം 78 വയസ്സ് പൂര്‍ത്തിയാവുകയാണ്.

Read Also: ‘ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിന് എതിരായിരുന്നു; നിർഭാഗ്യവശാൽ അവരുടെ കയ്യിലാണ് രാജ്യത്തിന്റെ ഭരണം’: മുഖ്യമന്ത്രി

തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാന്‍ സിപി രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിര്‍ഭരമായ സമരം മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പില്‍ക്കാല പോരാട്ടങ്ങള്‍ക്ക് എന്നും പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത് സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News