പുന്നപ്ര വയലാര്‍ സമരത്തിന്റെ വാരാചരണവുമായി ബന്ധപ്പെട്ട് ദീപശിഖ പ്രയാണത്തെ മോശമായ ചിത്രീകരിച്ച വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞു. ദീപശിഖയില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നു എന്നുള്ളതായിരുന്നു ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത. എന്നാല്‍ ദീപ ശിഖ കൊളുത്തിയത് തന്നെ ഒരു സ്ത്രീയായിരുന്നു ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് വ്യാജവാര്‍ത്ത പുറത്തു വന്നത്.
Also Read: കൈവിട്ട കളിയാണ് നടക്കുന്നത്, മലയാളത്തിലെ ഒരു സിനിമയും നൂറു കോടി നേടിയിട്ടില്ല; സുരേഷ് കുമാര്‍
77ാമത് പുന്നപ്ര വയലാര്‍ വാരാചരണത്തിന്റെ ഭാഗമായി നടന്ന ദീപശിഖയിലാണ് സ്ത്രീകളെ മാറ്റിനിര്‍ത്തി എന്ന വാര്‍ത്ത ചില ചാനലുകള്‍ പുറത്തുവിട്ടത്. എന്നാല്‍ പുന്നപ്ര വയലാര്‍ സമര സേനാനി പി കെ ചന്ദ്രനന്ദന്റെ മകള്‍ ഉഷയാണ് ദീപശിഖ കൊളുത്തിയത് മാത്രമല്ല ദീപശിഖയില്‍ ഏഴ് വനിതകളും പങ്കെടുത്തിരുന്നു.
Also Read: തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ വൻ ലഹരിവേട്ട
വനിതകളെ പങ്കെടുപ്പിച്ചില്ല എന്ന പേരില്‍ എഐവൈഎഫ് പ്രാദേശിക പ്രവര്‍ത്തകന്‍ പരാതി നല്‍കിയെന്ന് ചൂണ്ടികാട്ടിയാണ് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയത്. സത്യത്തെ മറച്ചു വെച്ചു കൊണ്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. വര്‍ഷങ്ങളായി ദീപശിഖാ പ്രയാണത്തിനൊപ്പം വനികള്‍ അടക്കമുള്ള അത്‌ലറ്റുകള്‍ പങ്കെടുക്കാറുണ്ട് ഈ വര്‍ഷവും അവര്‍ പങ്കെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here