‘ചരിത്രത്തിലെ വിപ്ലവത്തിൻ്റെ ചോരക്കറ’, പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് തുടക്കം; രക്തസാക്ഷികളുടെ സ്മരണയിൽ സമരഭൂമി

77-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി സമര സേനാനികൾ വെടിയേറ്റ് മരിച്ച പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ മാസ്റ്റർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. 27ന് വയലാറിലാണ് വാരാചരണത്തിന് സമാപനം.

ALSO READ: ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

പലസ്തീൻ ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യാൻ ഇസ്രയേൽ മുന്നോട്ട് വരുമ്പോൾ ഉടൻ തന്നെ ഇസ്രയേലിനെ അമേരിക്കക്ക് ഒപ്പം പിന്തുണച്ച മോദി സർക്കാർ മണിപ്പുരിൽ സ്ത്രീകളെയും കുട്ടിക്കളയും ബലാത്സംഗം ചെയ്ത് പരസ്യമായ് അപമാനിച്ചിട്ടും മണിപ്പൂർ വിഷയത്തിൽ മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ അമേരിക്കക്ക് ഒപ്പം നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

രാത്രി വൈകിയും ചെറു ജാഥകൾ പുന്നപ്ര സമരഭൂമിയിലേക്ക് എത്തിക്കൊണ്ടിരുന്നു. നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുടെ കരുത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ പലതലമുറകള്‍ ഒന്നു ചേര്‍ന്ന് പുഷ്പങ്ങള്‍ അര്‍പ്പിച്ചു. വാര്‍ഡുതല വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുജാഥകള്‍ സമരഭൂമിയിലെത്തി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, മുതിര്‍ന്ന നേതാവ് ജി സുധാകരന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ പുന്നപ്ര സമര സേനാനിയായിരുന്ന പി കെ ചന്ദ്രനന്ദന്റെ മകൾ കൊളുത്തിയ ദീപശിഖ പുന്നപ്ര സമരഭൂമിയിലെത്തി. തുടർന്ന് വാരാചരണ കമ്മിറ്റി ഭാരവാഹികൾ അത് ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News