‘സ്വന്തം പണമുപയോഗിച്ച് തെരഞ്ഞടുപ്പില്‍ മത്സരിച്ചോയെന്ന് നേതൃത്വം’; മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്ക് കത്തയച്ച് പിന്മാറിയ സ്ഥാനാര്‍ത്ഥി

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒഡിഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചാരിത മോഹന്തി മത്സരത്തില്‍ നിന്നും പിന്മാറി.

ALSO READ: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ അലേര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

പുരിയില്‍ നല്ലരീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ഏക തടസം ഫണ്ടില്ലാത്തതാണ്. പാര്‍ട്ടി ഫണ്ടില്ലാത്തതിനാല്‍ പുരിയില്‍ പ്രചാരണം നടത്താന്‍ കഴിയില്ല. അതിനാല്‍ താന്‍ കോണ്‍ഗ്രസ് ടിക്കറ്റ് തിരിച്ചുനല്‍കുകയാണെന്നാണ് മല്ലിക്രാര്‍ജ്ജുന്‍ ഖാര്‍ഗേയ്ക്ക് അയച്ച കത്തില്‍ സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. മാത്രമല്ല ഒഡിഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ സ്വന്തം ഫണ്ട് ഉപയോഗിച്ച് മത്സരിക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന സുചാരിത ആരോപിക്കുന്നു.

പത്തുവര്‍ഷം മുമ്പാണ് മാധ്യമപ്രവര്‍ത്തകയായ സുചാരിത രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കൈയ്യിലുള്ളതെല്ലാം പ്രചാരണത്തിനായി ചിലവാക്കി. പിരിവ് നടത്തിയും ചെലവ് നടത്താമെന്ന് ചിന്തിച്ചു. ചെലവ് ചുരുക്കിയും പ്രചരണത്തില്‍ സജീവമാകാന്‍ ശ്രമിച്ചെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ALSO READ: വെള്ളത്തിൽ മുങ്ങി ബ്രസീൽ;150 വര്‍ഷത്തിനുശേഷം ബ്രസീലിയൻ ജനത നേരിടുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോഴും യുപിഐ ക്യുആര്‍ കോര്‍ഡ് പങ്ക് വച്ച് അവര്‍ ഫണ്ട് ശേഖരിച്ചിരുന്നു. കോണ്‍ഗ്രസിനോട് എല്ലാ ആത്മാര്‍ത്ഥതയും കാട്ടിയിട്ടും ഒരു നടപടിയും ഇല്ലാത്തതിനാല്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതയായെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മെയ് 25നാണ് പുരിയില്‍ വോട്ടിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News