പ്രശസ്ത ക്ഷേത്രമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ സേവക്കായി ബാലന്മാരെ നിശ്ചയിച്ചു. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഇവരുടെ വാർഷിക വരുമാനം. ബാലദേബ് ദസ്‌മോഹപത്രയും ഏകാൻശു ദസ്‌മോഹപത്രയുമാണ് ഇത്തരത്തിൽ നിശ്ചയിക്കപ്പെട്ട ബാലന്മാർ. ഇരുവർക്കും ഒരു വയസ്സ് തികഞ്ഞിട്ടില്ല.
മൂന്ന് ബാലന്മാരെയാണ് നിലവിൽ ക്ഷേത്ര സേവക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ദൈതിപതി നിയോഗ് വിഭാഗത്തിൽപ്പെട്ടവരാണ് ഈ ബാലന്മാർ. പത്ത് മാസം പ്രായമുള്ള ബാലദേബ്, ഒരു വയസുള്ള ഏകാൻശു, ഇതേ പ്രായക്കാരനായ മറ്റൊരു കുട്ടിയുമാണ് ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
ആചാരപ്രകാരം ഈ വിഭാഗത്തിൽ ഒരാൺകുഞ്ഞ് പിറന്നാൽ ഈ കുഞ്ഞ് ഭഗവാന്റെ സേവക്കായി നിയോഗിക്കപ്പെടണം. രഥയാത്രക്ക് 15 ദിവസം മുമ്പ് ക്ഷേത്രത്തിൽ അനസര ചടങ്ങുകൾ നടക്കുന്ന സമയത്ത് ഈ കുഞ്ഞ് ജനിച്ച് 21 ദിവസം പൂർത്തിയായിട്ടുണ്ടെങ്കിൽ, കുട്ടിയെ ക്ഷേത്രത്തിന്റെ സേവക്കായി ഏറ്റെടുക്കും. എന്നാൽ കുട്ടിക്ക് 18 വയസ്സ് പൂർത്തിയായതിനു ശേഷം മാത്രമേ ക്ഷേത്ര ജോലികൾക്കായി പ്രവേശിക്കാൻ സാധിക്കൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here