കോഴിക്കോട് പൂർണ പബ്ലിക്കേഷന്‍സും ആര്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന പൂര്‍ണ ആര്‍ രാമചന്ദ്രന്‍ കവിതാപുരസ്‌കാരത്തിന് എം.എസ് ബനേഷിന്‍റെ ”പേരക്കാവടി” എന്ന കവിതാസമാഹാരം അര്‍ഹമായി. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, ഡോ. കെ.വി. സജയ് എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ എം.എസ്. ബനേഷ് നാലു കവിതാസമാഹാരങ്ങളടക്കം പതിനൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിയും മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രപ്രവര്‍ത്തകനുമാണ്.
വേടവാക്യം, അലക്കുകാലം, ആടലോടകം, ഇലപ്പതികാരം, നിണവിളക്ക്, ശലഭോധ്യാനം, സ്വാര്‍ത്ഥപ്രസ്ഥം തുടങ്ങിയ 46 കവിതകളുടെ സമാഹാരമാണ് ”പേരക്കാവടി”. നെഞ്ചുംവിരിച്ച് തലകുനിക്കുന്നു, കാത്തുശിക്ഷിക്കണേ, നല്ലയിനം പുലയ അച്ചാറുകള്‍ എന്നിവയ്ക്ക് ശേഷമുള്ള നാലാമത്തെ സമാഹാരമാണ് പേരക്കാവടി. നേരത്തേ ഈ കൃതിക്ക് 2023ലെ അയനം – എ. അയ്യപ്പന്‍ കവിതാപുരസ്കാരം ലഭിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here