‘പുരസ്കാരങ്ങൾ കാണിച്ച് കലാകാരന്മാരെ വരുതിയിലാക്കാനാവില്ല’; കലാമണ്ഡലം ഗോപിയാശാന് ഐക്യദാർഢ്യം അറിയിച്ച് പുരോഗമന കലാ സാഹിത്യസംഘം

ബിജെപി സ്വാധീനത്തിനു മുന്നിൽ തലകുനിക്കാത്ത കലാമണ്ഡലം ഗോപിയാശാന് ഐക്യദാർഢ്യം അറിയിച്ച് പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി. പത്മഭൂഷൻ ബഹുമതി വേണമെങ്കിൽ തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വീട്ടിൽ സ്വീകരിക്കണം എന്ന സംഘപരിവാർ ഭീഷണിയെ തള്ളിക്കളഞ്ഞ കഥകളിയാചാര്യൻ കലാമണ്ഡലം ഗോപിയെ അഭിവാദ്യം ചെയ്യുന്നുവെന്ന് പുരോഗമന കലാസാഹിത്യസംഘം വ്യക്തമാക്കി. ലോകത്തിലെ മുഴുവൻ കലാപ്രവർത്തകരുടേയും ആത്മാഭിമാനത്തെയാണ് ആശാൻ സംരക്ഷിച്ചത്. അതിലൂടെ എല്ലാവിധ ബഹുമതികൾക്കും അതീതനായി കലാകേരളത്തിൻ്റെ അഭിമാനവും പര്യായവുമായി അദ്ദേഹം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പുരോഗമന കലാ സാഹിത്യസംഘം അറിയിച്ചു.

Also Read; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമരി അനന്തന്റെ മകൾ, തമിഴിസൈ സൗന്ദര്‍രാജന്‍ തെലങ്കാന ഗവർണ്ണർ സ്ഥാനം രാജിവെച്ചു; ബിജെപി സ്ഥാനാർത്ഥിയാകും

അതുപോലെ തന്നെ, പ്രതിപക്ഷനേതാക്കളേയും മാധ്യമമേധാവികളേയും ഇഡി പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിരട്ടി വരുതിയിലാക്കാനാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമിക്കുന്നത്. കലാകാരന്മാരെ വിരട്ടാൻ പദവികളും സ്ഥാനങ്ങളും പുരസ്കാരങ്ങളുമാണ് ആയുധം എന്നവർ കരുതുന്നുവെന്നും, യഥാർത്ഥ കലാകാരൻ പുരസ്കാരങ്ങളിൽ മോഹിതനായി അധികാരത്തിൻ്റെ പിറകെ നടക്കുന്നവനല്ല എന്ന സത്യം ബിജെപിക്കാർ മനസ്സിലാക്കണമെന്നും പുരോഗമന കലാ സാഹിത്യസംഘം വ്യക്തമാക്കി. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അധികാരകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന പുരസ്കാരങ്ങൾ അപമാനകരമായിട്ടാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

Also Read; മോദി ഗ്യാരണ്ടി എന്നു പറയുന്നത് ജനവിരുദ്ധതയാണ്, ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേയുള്ള തെരഞ്ഞെടുപ്പാവണം ഇത്: വി വസീഫ്

മതത്തെ രാഷ്ട്രീയായുധമാക്കി രാജ്യത്തെ വിഭജിക്കാനും സംഘർഷഭൂമിയാക്കാനുമുള്ള സംഘപരിവാർ ശ്രമങ്ങളെ എഴുത്തുകാരും കലാകാരന്മാരും ശക്തമായി പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. ത്യാഗനിർഭരമായ ആ സാംസ്കാരിക ദൗത്യത്തിന് ഗോപിയാശാൻ്റെ സമീപനം കരുത്തു പകരുമെന്നും പുരോഗമന കലാ സാഹിത്യസംഘം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News