‘വോട്ടെടുപ്പ് കഴിഞ്ഞിട്ടും തുടരുന്ന സ്ത്രീവിരുദ്ധനീക്കങ്ങളെ സാംസ്കാരിക കേരളം ചെറുത്തു തോൽപ്പിക്കണം’, കെ എസ് ഹരിഹരനെതിരെ പു.ക.സ

ശൈലജ ടീച്ചർക്കും മഞ്ജു വാര്യർക്കുമെതിരെ ലൈംഗികാതിക്ഷേപം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹനെതിരെ പുരോഗമന കലാസാഹിത്യ സംഘം. സ്ത്രീ മുന്നിലേക്കു വരുമ്പോഴെല്ലാം ഇവിടത്തെ ജാതി ജന്മി നാടുവാഴി പുരുഷമേധാവിത്വത്തിൻ്റെ വലതുരാഷ്ട്രീയം അവർക്കെതിരെ അസഭ്യങ്ങൾ ചൊരിഞ്ഞിട്ടുണ്ടെന്ന് പു.ക.സ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും സ്ത്രീവിരുദ്ധനീക്കങ്ങൾ അവർ തുടരുന്നു എന്നതിൻ്റെ തെളിവാണ് ഇന്നലത്തെ വടകരയിലെ കാംപയിനെന്നും, ജനാധിപത്യ രാഷ്ട്രീയത്തെ അശ്ലീലവൽക്കരിച്ച് സ്ത്രീയെ അവിടെന്ന് പുറത്താക്കാനുള്ള ഈ സംഘടിതനീക്കത്തെ സാംസ്കാരികകേരളം ചെറുത്തു തോൽപ്പിക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പുരോഗമന കലാസാഹിത്യ സംഘം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ALSO READ: ‘കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ നാവ് സ്ത്രീകളുടെ നേർക്ക് നീളുമ്പോൾ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ’, കെ എസ് ഹരിഹരനെതിരെ എസ് ശാരദക്കുട്ടി

സ്ത്രീത്വത്തെ അപമാനിക്കുന്ന രാഷ്ട്രീയനീക്കത്തെ ചെറുത്തു തോൽപ്പിക്കുക.
(പുരോഗമന കലാസാഹിത്യസംഘം)

പ്രതിബന്ധങ്ങൾ തകർത്ത് മുന്നേറി വരുന്ന സമകാലിക കേരളീയസ്ത്രീയുടെ രണ്ട് മഹാമാതൃകകളാണ് വടകരയിലെ യു.ഡി.എഫ്. യോഗത്തിൽ വെച്ച് ഒരേസമയം അപമാനിക്കപ്പെട്ടിരിക്കുന്നത്. സാമൂഹ്യരാഷ്ട്രീയരംഗത്ത് ലോകം ആദരിക്കുന്ന മലയാളിയാണ് കെ.കെ.ശൈലജ ടീച്ചർ. മഞ്ജുവാര്യരാകട്ടെ അഭിനയകലയിലെ മഹാപ്രതിഭ. കേരളത്തിൻ്റെ പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യവും പ്രോത്സാഹനവും സ്വീകരിച്ചാണത്രെ ആർ.എം.പി.നേതാവ് കെ.എസ്.ഹരിഹരൻ കേരളത്തിനു പൊറുക്കാനാവാത്ത ഈ അശ്ലീലാക്രമണം നടത്തിയത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് സാമൂഹ്യജീവിതത്തെ തെല്ലെങ്കിലും നിരീക്ഷിക്കുന്നവർക്ക് അറിയാനാവും. സ്ത്രീ മുന്നിലേക്കു വരുമ്പോഴെല്ലാം ഇവിടത്തെ ജാതി ജന്മി നാടുവാഴി പുരുഷമേധാവിത്വത്തിൻ്റെ വലതുരാഷ്ട്രീയം അവർക്കെതിരെ അസഭ്യങ്ങൾ ചൊരിഞ്ഞിട്ടുണ്ട്. കേരളത്തിൻ്റെ വീരനായിക കെ.ആർ.ഗൗരിയമ്മ മുതൽ ഇളം തലമുറയിലെ ആര്യാരാജേന്ദ്രൻ വരെ അത്തരം ആക്രമണങ്ങൾക്ക് വിധേരായി.

ALSO READ: ‘ഒരു പിഞ്ചു കുഞ്ഞിനെ പോലെ സ്റ്റേജിൽ വന്നിരുന്ന് മോദി കരയുന്നു, രാഹുൽ നിങ്ങൾക്കൊരു വെല്ലുവിളിയാണെന്ന് തോന്നിത്തുടങ്ങിയോ? പ്രിയങ്ക ഗാന്ധി

സഹജീവികളോടുള്ള കരുതലും സ്നേഹവുമാണ് ശൈലജടീച്ചറെ സമുന്നത ജനനേതാവും ഭരണാധികാരിയും അതുവഴി ജനങ്ങൾക്ക് പ്രിയങ്കരിയുമാക്കിയത്. എല്ലാഘട്ടത്തിലും അവർക്കെതിരെ വലതുപക്ഷ രാഷ്ട്രീയവേദികളിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ പാർലിമെൻ്റ് തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് അവർക്കെതിരെ വ്യാജവീഡിയോകളും അശ്ലീലചിത്രങ്ങളും മാത്രമാണ് യു.ഡി.എഫ് / ബി.ജെ.പിക്ക്. ആയുധമാക്കാനുണ്ടായത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും സ്ത്രീവിരുദ്ധനീക്കങ്ങൾ അവർ തുടരുന്നു എന്നതിൻ്റെ തെളിവാണ് ഇന്നലത്തെ വടകരയിലെ കാംപയിൻ. ജനാധിപത്യ രാഷ്ട്രീയത്തെ അശ്ലീലവൽക്കരിച്ച് സ്ത്രീയെ അവിടെന്ന് പുറത്താക്കാനുള്ള ഈ സംഘടിതനീക്കത്തെ സാംസ്കാരികകേരളം ചെറുത്തു തോൽപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനക്കമ്മറ്റി അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News