പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും യൂണിവേഴ്സിറ്റി കോളജ് തീയേറ്റർ ക്ലബിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആശാൻ സ്മൃതി സംഘടിപ്പിച്ചു. തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരക ദേശീയ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ വി മധുസൂദനൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.
തിയേറ്റർ ക്ലബ് കൺവീനർ ഡോ. ഷെറീനറാണി ജി ബി അധ്യക്ഷയായി. വി എൻ മുരളി, പി സോമൻ, വി എസ് ബിന്ദു, സാഹിത്യസംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, വൈസ് പ്രസിഡൻ്റ് ശ്രീവരാഹം മുരളി, തിയേറ്റർ ക്ലബ് സ്റ്റുഡൻ്റ് കൺവീനർ ആനന്ദ് എ എസ് എന്നിവർ പ്രഭാഷണം നടത്തി. ഡോ. എം.എ സിദ്ദീഖ് രചിച്ച കുമാരു : 26 മണിക്കൂർ എന്ന നോവൽ ഡോ. സീമാ ജെറോം അവതരിപ്പിച്ചു. എം എ സിദ്ദീഖ്, ദിലീപ് കുറ്റ്യാനിക്കാട്, പി.കൃഷ്ണദാസ്, സാന്ദ്രലക്ഷ്മി ആർ, കൃഷ്ണപ്രിയ ആർ, അഭിനവ് വി, സാൻ ജോസ്, സതീഷ് ജി നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സതീഷ് ജി നായർ ഏകോപനം നടത്തി. യൂണിവേഴ്സിറ്റി കോളേജ് തീയറ്റർ ക്ലബ് സംഘടിപ്പിച്ച ആശാൻ കവിതയുടെ ദൃശ്യാവിഷ്കാരം അനർഘ ഐ എസ് അവതരിപ്പിച്ചു.
ALSO READ: പാകിസ്ഥാനില്‍ ഇറാന്റെ ആക്രമണം; രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here