പേഴ്‌സ് പാന്റ്‌സിന്റെ ബാക്ക് പോക്കറ്റിലിട്ട് ഇരിക്കാറുണ്ടോ? ഗുരുതര രോഗം ബാധിച്ചേക്കാം

കാര്‍ഡുകളും പണവും അടങ്ങിയ പേഴ്‌സ് പോക്കറ്റിലിട്ട് ഇരിക്കുന്നവരാണ് മിക്ക പുരുഷന്മാരും. പ്രത്യേകിച്ച് യാത്രയിലൊക്കെ അത് മാറ്റാന്‍ സമയം കിട്ടാറില്ല. ഇത് ശീലമാക്കിയവരെ കാത്തിരിക്കുന്നത് വലിയ രോഗമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Also Read: കടുത്ത വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ, പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റ

സയാറ്റിക്ക പിരിഫോര്‍മിസ് സിന്‍ഡ്രോം, ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നിങ്ങനെ അറിയപ്പെടുന്ന രോഗം ഇവര്‍ക്കുണ്ടാകും. നടുവേദനയാണ് ബാധിക്കുക. ദീര്‍ഘനേരം പുറകിലെ പോക്കറ്റില്‍ പഴ്സ് വെച്ചുകൊണ്ടുള്ള യാത്ര ഇടുപ്പ് സന്ധിക്ക് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ സങ്കോചത്തിലേക്ക് നയിക്കും. ഇടുപ്പെല്ലിന് ഇടയില്‍ കുത്തിനോവിക്കുകയാണിത് ചെയ്യുന്നത്.

അരക്കെട്ടിനെ പുറമേ ചലപ്പിക്കുന്നത് നിതംബത്തിന്റെ പിന്‍ഭാഗത്തുള്ള ഗ്ലൂട്ടസ് മാക്‌സിമസ് പേശികളാണ്. ബാക്ക് പോക്കറ്റില്‍ പഴ്‌സ് വെച്ച് ഇരിക്കുമ്പോള്‍ ഈ ഭാഗത്തുള്ള പിരിഫോര്‍മിസ് പേശികള്‍ക്ക് സമ്മര്‍ദമുണ്ടാവുന്നു. ഈ ഭാഗത്തുള്ള സയാറ്റിക്ക എന്ന നാഡിയും ഞെരുങ്ങി സമ്മര്‍ദത്തിലാകുന്നു. പേഴ്‌സ് പോക്കറ്റില്‍ വയ്ക്കുമ്പോള്‍ നിവര്‍ന്നു ഇരിക്കുന്നതിനുപകരം നിങ്ങള്‍ യഥാര്‍ഥത്തില്‍ ഒരുവശം ചരിഞ്ഞാണ് ഈ സമയം ഇരിക്കുന്നത്. ഇങ്ങനെയാണ് വേദനയ്ക്ക് കാരണമാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News