അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ: ദി റൂള്‍ – ഭാഗം 2 വിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആദ്യ ദിനം തന്നെ 294 കോടി നേടിയ ചിത്രം ഇപ്പോള്‍ 1000 കോടി ക്ലബ്ബെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ്.
ആറാം ദിവസത്തില്‍ 950 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ ചിത്രം നേടുമെന്നാണ് വിലയിരുത്തല്‍. ആറാം ദിവസവും രാവിലത്തെ ഷോകളില്‍ നിന്ന് മാത്രം 4.1 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിന്നായി ചിത്രം ഇതുവരെ 597 കോടി കളക്ഷനാണ് നേടിയത്.
ആദ്യ ഭാഗത്തിന്റെ മുഴുവന്‍ കളക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ 2വിന്റേത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും മാറ്റിത്തിരുത്തിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 800 കോടി കടന്ന ഇന്ത്യന്‍ ചിത്രമായി പുഷ്പ 2.
Also Read : ശോഭനയെപ്പോലെ ആ നടിയും ഇന്ന് ഗംഭീര ഡാന്‍സറാകുമായിരുന്നു, പക്ഷേ… തുറന്നുപറഞ്ഞ് വിനീത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here