ആദ്യ പകുതി ‘തീ’ പിടിപ്പിക്കും: പുഷ്പ 2ൽ വമ്പൻ സർപ്രൈസുകൾ

pushpa 2

ഏവരും കാത്തിരിക്കുന്ന അല്ലു അർജുന്റെ പാൻ ഇന്ത്യ ചിത്രമായ പുഷ്പ 2ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ആദ്യ പകുതി പൂർത്തിയായി കഴിഞ്ഞിരിക്കുന്നുവെന്ന അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.’ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ് വിത്ത് ഫയർ’ എന്ന തലക്കെട്ടോടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു.

ALSO READ; ആരാകും 25 കോടി നേടുന്ന ആ ഭാഗ്യശാലി? തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

2021ൽ പുറത്തിറങ്ങിയ ‘പുഷ്പ’ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുന് മികച്ച നടനുള്ള പുറകാരം അടക്കം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും
ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും നൃത്തച്ചുവടുകളുമെല്ലാം ഹിറ്റായിരുന്നു. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ALSO READ; ഇനി ബ്രൂസോൺ കളി പഠിപ്പിക്കും; ഈസ്റ്റ് ബംഗാളിന് പുതിയ ഹെഡ് കോച്ച്

ഡിസംബർ ആറിനാണ് ‘പുഷ്പ 2 ദി റൂൾ’ റിലീസ് ചെയ്യുന്നത്. ഒന്നാം ഭാഗത്തിന് സമാനമായി രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കി മറിക്കുമോ എന്ന ആകാംക്ഷയിലാണ് അല്ലു ആരാധകർ. കഥയിൽ ഇനി വരുന്ന ട്വിസ്റ്റുകൾക്കുള്ള കട്ട വെയിറ്റിങ്ങിലാണ് ഏവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News