പുഷ്പ 2 ഒരു മൈൻഡ് ബ്ലോയിങ് എക്സ്പീരിയൻസ്, ഇത് അതിശയകരമല്ല, അതുക്കും മേലെ; ഡബ്ബിങിനിടെ ചിത്രങ്ങൾ പങ്കിട്ട് രശ്മിക മന്ദാന

‘പുഷ്പയെന്ന് പറഞ്ഞാൽ ഫ്ലവറല്ലഡാ, ഫയറാ’.. 2021 ൽ ‘പുഷ്പ’ എന്ന തെലുങ്കു ചിത്രത്തിൻ്റെ മലയാളം പതിപ്പ് തീയേറ്ററുകളിൽ നിറഞ്ഞോടിയപ്പോൾ ഓരോ പ്രേക്ഷകനെയും കോരിത്തരിപ്പിച്ച സിനിമയിലെ ഒരു ഡയലോഗ് ആയിരുന്നു ഇത്. ഇപ്പോഴിതാ ആ ഡയലോഗിനെ അന്വർഥമാക്കുന്ന തരത്തിൽ ചിത്രത്തെക്കുറിച്ച് ഒരു കിടിലൻ അപ്ഡേറ്റ് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. അതും മറ്റാരിൽ നിന്നുമല്ല. സാക്ഷാൽ, പുഷ്പരാജിൻ്റെ സഹധർമിണിയായി സ്ക്രീനിൽ നിറഞ്ഞാടിയ രശ്മിക മന്ദാനയിൽ നിന്നു തന്നെ. ചിത്രത്തിൻ്റെ സെക്കൻ്റ് ഹാഫ് ഡബ്ബിങ് ജോലി പൂർത്തിയാക്കുന്നതിനിടെ താരം തൻ്റെ സമൂഹ മാധ്യമത്തിൽ അതിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.  “പുഷ്പ 2 ഷൂട്ട് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു, ആദ്യ പകുതിയുടെ ഡബ്ബിങ് തീർന്നു.

ALSO READ: വീണ്ടും പൊട്ടിത്തെറി; പാലക്കാട് മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു; സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

ഞാനിപ്പോൾ രണ്ടാം പകുതി ഡബ്ബിങ് ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ആദ്യ പകുതി തന്നെ അത്യന്തം അതിശയകരമാണ്, രണ്ടാം പകുതി അതുക്കും മേലെയാണ്. അക്ഷരാര്‍ത്ഥത്തിൽ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങൾക്ക് കിട്ടാൻ പോകുന്നത് ശരിക്കും ഒരു മൈൻഡ് ബ്ലോയിങ് എക്സ്പീരിയൻസ് ആയിരിക്കും, എനിക്ക് കാത്തിരിക്കാൻ വയ്യ”, പുഷ്പരാജ് ഒരു കൊടുങ്കാറ്റായി വരുന്ന ഡിസംബർ 5 മുതൽ തീയേറ്ററുകളിൽ ആഞ്ഞടിക്കാൻ ഇരിക്കുകയാണ്. അതിനൊരു കർട്ടൻ റൈസറായി ഈ മാസം 17 ന് വൈകിട്ട് 6.03 ന് ചിത്രത്തിൻ്റെ ട്രെയ്‌ലറും   പുറത്തിറങ്ങുന്നുണ്ട്. അതിനിടെയാണ് ആരാധകരെ രോമാഞ്ചത്തിലേറ്റുന്ന പുഷ്പയുടെ സ്വന്തം ശ്രീവല്ലിയുടെ ഈ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk