അമ്പോ! പുഷ്പ 2ന്റെ ഒ ടിടി റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

PUSHPA

സിനിമാസ്വാദകർ പ്രത്യേകിച്ച് തെന്നിന്ത്യക്കാർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2 . ചിത്രം ഡിസംബർ 6 ന് തിയേറ്ററുകളിലേക്ക് എത്തുമെങ്കിലും മറ്റ് അപ്‌ഡേറ്റുകളും ലീക്കുകളും അറിയാൻ ഏവരും ആകാംഷ പ്രകടിപ്പിക്കുന്നുണ്ട്.  ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തുവന്നിട്ടുണ്ട്.

ALSO READ: മുകേഷിനെതിരെ വീണ്ടും കേസ്

ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ഭീമൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.  270 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഇത് സ്വന്തമാക്കിയത് എന്നാണ് വിവരം.  ഇതോടെ ഒടിടി റൈറ്റ്സിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള ഇന്ത്യൻ സിനിമകളിൽ ഒന്നായി അല്ലു അർജുൻ ചിത്രം മാറിയിരിക്കുകയാണ്.

ALSO READ: ചാർജ് ചെയ്യുമ്പോൾ സ്മാർട്ഫോൺ ചൂടാകുന്നുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ…

2021 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം വലിയ വിജയം നേടിയിരുന്നു.  ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമടക്കം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News