അത്ഭുതകരമായ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി പുഷ്പ 2 ; രണ്ടാം ദിനം സ്വന്തമാക്കിയത് 400 കോടി

Pushpa 2

അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ: ദി റൂൾ – ഭാഗം 2 വിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്. ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് ലഭിച്ചത്. എല്ലാ ഭാഷകളിലുമായി 174.9 കോടി രൂപയുടെ കളക്ഷൻ ലഭിച്ചു. എന്നാൽ രണ്ടാംദിനമായപ്പോൾ കളക്ഷനിൽ വൻ ഇടിവ് സംഭവിച്ചു. അതായത് 40 ശതമാനത്തിലേറെ ഇടിവ് ഉണ്ടതായാണ് റിപ്പോർട്ട്. 90.10 കോടി രൂപയാണ് രണ്ടാം ദിനം പുഷ്പ 2 ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്.

Also read: ‘ആ സിനിമ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി, പക്ഷെ…’; അപര്‍ണ ബാലമുരളി

അതേ സമയം 294 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. നിലവിൽ ചിത്രം 400 കോടി കളക്ഷന്‍ പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ദിനത്തില്‍ ഹിന്ദി പതിപ്പാണ് കൂടുതല്‍ കളക്ട് ചെയ്തത്. 55 കോടിയാണ് ഹിന്ദി പതിപ്പ് ഉണ്ടാക്കിയത്. ഇതോടെ പുഷ്പ 1 ന്‍റെ ലൈഫ് ടൈം കളക്ഷന്‍ രണ്ടാം ദിനത്തില്‍ തന്നെ പുഷ്പ 2 മറികടക്കും എന്ന് വ്യക്തമാണ്. ആദ്യ വീക്കെന്‍റില്‍ തന്നെ ചിത്രം 500 കോടി കളക്ഷന്‍ മറികടക്കാന്‍ സാധ്യതയുണ്ട്.

Also read: വേർപിരിയൽ വാർത്തകൾ അഭ്യൂഹങ്ങളോ? ഒന്നിച്ചെത്തി താരദമ്പതികൾ

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News