‘പുഷ്പ 2’ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ‘പുഷ്പ 2’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ നല്‍ഗോഡയില്‍വെച്ചാണ് അപകടം സംഭവിച്ചത്.

Also Read- വീണ്ടും ‘ഊ ആന്തവാ…’ തരംഗവുമായി സാമന്ത എത്തുമോ? പ്രതികരണവുമായി പുഷ്പ 2 സംവിധായകന്‍

ഹൈദരാബാദ്- വിജയവാഡ ഹൈവേയില്‍ ആര്‍ട്ടിസ്റ്റുകളുമായി സഞ്ചരിച്ചിരുന്ന ബസുകളിലൊന്ന് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്ലു അര്‍ജുന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News