റിലീസിന് ഇനി രണ്ടാഴ്ച; ഷൂട്ട് പൂര്‍ത്തിയാകാതെ പുഷ്പ 2

Pushpa 2

പുഷ്പയെന്ന് പറഞ്ഞാൽ ഫ്ലവറല്ലഡാ, ഫയറുമല്ല, വൈൽഡ് ഫയറാണ് ട്രെയിലറൊക്കെ ഇറങ്ങിയെങ്കിലും പുഷ്പ 2 ദി റൂളിന്റെ ഷൂട്ട് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ പുഷ്പ ദി റൈസ് ബോക്സോഫീസ് ഹിറ്റ് ആയിരുന്നു.

പ്രീ റിലീസ് ബിസിനസ്സിലൂടെ മാത്രം പുഷ്പ 2 വിന് ലഭിച്ചിരിക്കുന്നത് 1000 കോടിക്കുമുകളിലാണ്. പുഷ്പ ദി റൈസിലൂടെ അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം ലഭിച്ചിരുന്നു.

Also Read: ‘വിജയം പല രൂപത്തിലും അവതരിക്കും’; 12 കോടിയുടെ റോൾസ് റോയ്സ് സ്വന്തമാക്കി വിവേക് ഒബ്രോയ്

രണ്ടാഴ്ച കഴിഞ്ഞാല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഇനിയും അവസാനിച്ചിട്ടില്ല എന്ന റിപ്പോർട്ട് ആരാധകരിൽ ആശങ്കയുളവാക്കുന്നുണ്ട്. ക്ലൈമാക്‌സ് സീനുകളിലെ വിഎഫ്എക്‌സും പൂർത്തിയായിട്ടില്ല എന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിലുണ്ട്.

സംവിധായകന്‍ സുകുമാര്‍ സ്‌ക്രിപ്റ്റില്‍ അടിക്കടി മാറ്റം വരുത്തുന്നതും, ഷെഡ്യൂളുകള്‍ തോന്നിയ പോലെ ബ്രേക്ക് ചെയ്യുന്നതും കാരണം അല്ലുവും സുകുമാറും തമ്മില്‍ വഴക്കുണ്ടായതായി മുമ്പും റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.

Also Read: ഐ എഫ് എഫ് കെ; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 മുതൽ

പുഷ്പയുടെ ആദ്യഭാഗത്തിന്റെ റിലീസ് സമയത്ത് ഡബ്ബ് ചെയ്ത ഓഡിയോ ഫയലുകള്‍ക്ക് എറര്‍ നേരിട്ടതും. ആദ്യദിനത്തില്‍ മലയാളം പതിപ്പ് റിലീസാകാഞ്ഞതും ഒക്കെ അന്ന് വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു.

പാൻ ഇന്ത്യൻ ലവലിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ നിർമാണത്തിൽ ഇത്തരത്തിൽ അണിയറപ്രവർത്തകരുടെ ഭാ​ഗത്തുനിന്ന് പിഴവ് സംഭവിക്കുന്നത് വൻ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. എന്നിരുന്നാലും വിഎഫ്എക്‌സ് അടക്കമുള്ള കാര്യങ്ങള്‍ ദ്രുതഗതിയില്‍ തീര്‍ക്കാനാകുമെന്നും, കൃത്യസമയത്ത് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ അടിയുറച്ച് വിശ്വസിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News