പുഷ്പ 2 ജനുവരിയില്‍ ഒടിടിയിലേക്കോ ? സത്യാവസ്ഥ ഇങ്ങനെ

pushpa-2

അല്ലു അര്‍ജുന്റെ ചിത്രമായ പുഷ്പ 2 ദ റൂള്‍ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളാണ്.

ചിത്രം ഉടന്‍ തന്നെ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ജനുവരി 9 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്.

Also Read : ‘ഒട്ടും താഴത്തില്ലെടാ’; പുഷ്പയുടെ കലക്ഷന്‍ കാട്ടുതീയാകുന്നു, മൂന്നാമത്തെ വലിയ ഇന്ത്യന്‍ സിനിമ

‘പുഷ്പ 2 ദ് റൂളിന്റെ ഒടിടി റിലീസിനെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഈ അവധിക്കാലത്ത് പുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കൂ. 56 ദിവസം വരെ ഇത് ഒരു ഒടിടിയിലും ഉണ്ടാകില്ല! ‘- എന്നാണ് മൈത്രി മൂവീ മേക്കേഴ്‌സ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News