‘ഒട്ടും താഴത്തില്ലെടാ’; പുഷ്പയുടെ കലക്ഷന്‍ കാട്ടുതീയാകുന്നു, മൂന്നാമത്തെ വലിയ ഇന്ത്യന്‍ സിനിമ

pushpa-2-world-wide-collection

അല്ലു അര്‍ജുന്റെ ചിത്രമായ പുഷ്പ 2 ദ റൂള്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി മാറി. ഇന്‍ഡസ്ട്രി ട്രാക്കര്‍ Sacnilk.com റിപ്പോർട്ട് പ്രകാരമാണിത്.

എസ്എസ് രാജമൗലിയുടെ ഇതിഹാസമായ RRR (1,230 കോടി ഗ്രോസ്), യാഷിന്റെ KGF: ചാപ്റ്റര്‍ 2 (1,215 കോടി) എന്നിവയുടെ ലോകമെമ്പാടുമുള്ള കലക്ഷനെയാണ് പുഷ്പ 2 മറികടന്നത്. രാജമൗലിയുടെ ബാഹുബലി 2 (1,790 കോടി), ആമിര്‍ ഖാന്റെ ദംഗല്‍ (2,070 കോടി) എന്നിവ മാത്രമാണ് അല്ലു അര്‍ജുന്റെ സിനിമയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ രണ്ട് ഇന്ത്യന്‍ സിനിമകള്‍.

Read Also: കങ്കുവയുടേയും ഗോട്ടിന്റെയും പരാജയത്തെ കുറിച്ച് ചോദ്യം; കിടിലന്‍ മറുപടിയുമായി വിജയ് സേതുപതി

ഉടനെ ബാഹുബലി 2-നെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയേക്കാമെന്ന് സൂചനയുണ്ട്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍, ബാഹുബലി 2 (1,417 കോടി), കെജിഎഫ്: ചാപ്റ്റര്‍ 2 (1,000 കോടി) എന്നിവയ്ക്ക് ശേഷം കളക്ഷനിലെ മൂന്നാമത്തെ ചിത്രമായി പുഷ്പ 2 മാറി. ഇത് ഉടന്‍ തന്നെ ഇന്ത്യയില്‍ 1000 കോടി രൂപ പിന്നിടുമെന്ന് പ്രതീക്ഷിക്കുന്നു. 12 ദിവസം പിന്നിട്ടപ്പോള്‍ ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 929.85 കോടി രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News