പാഴ്‍വസ്തുക്കളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഈ ഭീമൻ ആമയെ കാണൂ

പാഴ് വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായ ഒരു ആമ ശില്പം നിർമ്മിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പുഷ്പകണ്ടം ഗവൺമെൻറ് എൽ പി സ്കൂൾ. ഉപയോഗശൂന്യമായ രണ്ടായിരത്തിലധികം ചെരുപ്പുകളും 400 ബാഗുകളും ഉപയോഗിച്ചാണ് ഭീമൻ ആമശില്പം നിർമിച്ചത്. സ്കൂളിൽ നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് മാതൃക ശില്പം രൂപകൽപ്പന ചെയ്തത്. പുറമെ നിന്ന് നോക്കിയാൽ വിവിധ വർണ്ണങ്ങളിലുള്ള പുറന്തോടുള്ള ഭീമൻ ആമയെന്നേ തോന്നൂ. ആമ ശില്പത്തിന്റെ നിർമാണത്തിന് പിന്നിൽ വലിയൊരു ലക്ഷ്യം ഉണ്ട്. കുട്ടികളും രക്ഷിതാക്കളും ചേർന്ന് തങ്ങളുടെ വീടുകളിൽ നിന്നും മറ്റു വീടുകളിൽ നിന്നുമൊക്കെ ശേഖരിച്ച പാഴ്വസ്തുക്കളാണ് ഈ നിർമ്മിതിക്കായി ഉപയോഗിച്ചിട്ടുള്ളത്.

രണ്ടായിരത്തിലധികം ഉപയോഗശൂന്യമായ ചെരുപ്പുകളും 400ലധികം ബാഗുകളും ആണ് ആമ ശില്പത്തിനായി ഉപയോഗിച്ചത്. കുട്ടികളും രക്ഷിതാക്കളും എത്തിച്ച ബാഗുകളും ചെരിപ്പുകളും തികയാതെ വന്നപ്പോൾ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും ബാക്കിയുള്ളവ ശേഖരിച്ചു. ശില്പത്തിന്റെ അടിത്തറ നിർമ്മിച്ചത് ചെരിപ്പുകളും മണ്ണും സിമൻ്റും ഉപയോഗിച്ചുള്ള മഡ് പ്ലാസ്റ്ററിങ്ങിലൂടെയാണ്. തുടർന്ന് ബാഗുകൾ, ചെരിപ്പുകൾ എന്നിവ ചേർത്ത് ശില്പം നിർമ്മിച്ചു. നിർമ്മിതിക്കായി തെർമോക്കോളും പെട്രോളും ഉപയോഗിച്ചുള്ള പശ മാത്രമാണ് ഉപയോഗിച്ചത്.ഒരാഴ്ച കൊണ്ടാണ് കലാകാരന്മാരായ സജി പൂതപ്പാറ, പി ജി ബാബു എന്നിവർ ചേർന്ന് നിർമിതി പൂർത്തീകരിച്ചത്. ഈ ശില്പത്തിന് പുറമേ വ്യത്യസ്തങ്ങളായ നിരവധി നിർമ്മിതികളും കുട്ടികൾക്കായി ഇവിടെ ഒരുക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News