വിലാപ യാത്ര ചൊക്ലി രാമവിലാസം സ്കൂൾ മണ്ണിൽ; അന്ത്യാഭിവാദ്യമർപ്പിക്കാൻ പതിനായിരങ്ങൾ

pushpan

അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ വിലാപയാത്ര ചൊക്ലി രാമവിലാസം സ്കൂൾ മണ്ണിൽ എത്തി.സഖാവ് പുഷ്പന്‍റെ ഭൗതികശരീരം തോളിലേറ്റി എം വി ഗോവിന്ദൻ മാസ്റ്റർ, എം വി ജയരാജൻ, എ എ റഹിം തുടങ്ങിയ നേതാക്കൾ. വൻജനാവലിയാണ് പ്രിയപ്പെട്ട സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിൽ എത്തിയത്. കൂടാതെ അന്ത്യാഭിവാദ്യമർപ്പിക്കാൻ ഇനിയും ജനങ്ങളുടെ നീണ്ട നിരയാണ്.

Also read:‘സിദ്ദിഖിന്റെ വിഷയത്തിൽ കേരള പോലിസ് അതീവ ജാഗ്രത കണ്ടിട്ടുണ്ട്’ ; നിയമത്തിന് വിധേയമായി പ്രവർത്തിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

നേരത്തെ ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ സഖാവ് പുഷ്പനെ ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ ആണ് തലശ്ശേരിയിലേക്ക് എത്തിയത്. .ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ വെച്ചാണ് സഖാവ് പുഷ്പന്റെ സംസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News