സംസ്ഥാന സ്കൂൾ കലോത്സവം; ‘പുസ്തകവണ്ടി’ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു

സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ വിശിഷ്ട അതിഥികൾക്ക് നൽകാനുള്ള പുസ്തകങ്ങൾ മൺമറഞ്ഞ കലാസാഹിത്യ നായകന്മാരുടെ വീടുകളിൽ നിന്നും സ്വീകരിക്കുന്ന പരിപാടിക്ക് കൊല്ലത്ത് തുടക്കം. ‘പുസ്തകവണ്ടി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം നിർവഹിച്ചു.

Also Read: ‘നവകേരള സദസിൽ പ്രതിപക്ഷം പല തരത്തിൽ അക്രമം ഉണ്ടാക്കാൻ ശ്രമിച്ചു’: മുഖ്യമന്ത്രി

വെളിയം കുടവട്ടൂരിലുള്ള ഭരത് മുരളിയുടെ വീട്ടിൽ വച്ച് ഭാര്യ ഷൈലജയിൽ നിന്ന് പുസ്തകം സ്വീകരിച്ചു കൊണ്ടാണ് മന്ത്രി പുസ്തക വണ്ടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചത്. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രശാന്ത് അധ്യക്ഷനായിരുന്നു. സ്വീകരണ കമ്മിറ്റി കൺവീനർ കെ എസ് ഷിജുകുമാർ വൈസ് പ്രസിഡന്റ് ജയാ രഘുനാഥ് തുടങിയവർ പങ്കെടുത്തു.

Also Read: സംരംഭക വർഷത്തിൽ 4 ലക്ഷം പേർക്ക് തൊഴിൽ, 12000 കോടിയിലധികം നിക്ഷേപം; കേരളത്തിന്റെ വളർച്ച സൂചിപ്പിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News