പുതിയകാവ് സ്‌ഫോടനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ജില്ലാ കളക്ടറും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നഗര മധ്യത്തില്‍ അനധിക്യതമായി പടക്കം സംഭരിച്ചെന്നാണ് ആരോപണം.

Also Read: തൃപ്പൂണിത്തുറ പടക്കശാലയിലെ സ്ഫോടനം; വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാജോർജ്

അതേസമയം, തീപിടിത്തത്തില്‍ പരിക്കേറ്റ 4 പേരെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതില്‍ മൂന്നുപേരെ പൊള്ളല്‍ ഐ.സി. യു വിലും ഒരാളെ വാര്‍ഡിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത് .ഐ. സി. യു വില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമായി തുടരുന്നു. ദിവാകരന്‍ (55), ആനന്ദന്‍ (69), മടവൂര്‍ ശാസ്താവട്ടം സ്വദേശി ആദര്‍ശ് (28), കൊല്ലം പാരിപ്പിള്ളി സ്വദേശി അനില്‍ (49) എന്നിവരാണ്. ഇവര്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News