പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ചാണ്ടി ഉമ്മൻ ജയിച്ചാൽ അത് ബിജെപി വോട്ടുകൾ വാങ്ങിയതുകൊണ്ടായിരിക്കുമെന്നും അല്ലാത്ത പക്ഷം എൽഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടൽ. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കുമെന്നും സർക്കാരിന്‍റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടിങിന് പിന്നാലെയുള്ള പ്രതികരണങ്ങള്‍ എല്‍ഡിഎഫിന് ശുഭപ്രതീക്ഷ നല്‍കുന്നതെന്ന് ജെയ്ക് സി തോമസ്. പോളിങ് ശതമാനം കഴിഞ്ഞ തവണത്തേതിലേക്ക് പോലും ഉയർന്നിട്ടില്ല. ഗൂഢാലോചന സംശയിക്കാവുന്ന അനുഭവങ്ങളില്ലെന്നും പൊളിങ് വൈകിപ്പിക്കാൻ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: ജയിലർ ഞാൻ മൂന്ന് തവണ കണ്ടു, അതിന് കാരണം വിനായകൻ ചേട്ടൻ്റെ അഭിനയം: മഹേഷ് കുഞ്ഞുമോൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News