പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എതിർക്കുന്നവരുടെ പോലും പിന്തുണ ലഭിക്കുന്നുവെന്ന് ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍  എതിർക്കുന്നവരുടെ പോലും പിന്തുണ ആർജ്ജിച്ചെടുക്കാൻ കഴിയുന്നുവെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.  വികസനം മുൻനിർത്തിയുള്ള സംവാദത്തിന് യുഡിഎഫിന് അന്തസുറ്റ മറുപടി ഇല്ലാത്തതുകൊണ്ടാണ് അവര്‍ വൈകാരികത ഊതി വീർപ്പിക്കുന്നതെന്നും ജെയ്ക് വിമര്‍ശിച്ചു.

സംവാദത്തിന് വെല്ലുവിളിക്കുന്നില്ലെന്നും വിനയത്തോടെ സ്നേഹ സമ്പൂർണമായ സംവാദത്തിനാണ് ക്ഷണിക്കുന്നതെന്നും ജെയ്ക് സി തോമസ് പറഞ്ഞു.

കിടങ്ങൂരിലെ യുഡിഎഫ് – ബിജെപി കൂട്ടുകെട്ടിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആര്‍എസ്എസിനെ പുതുപ്പള്ളിയിൽ ഹൃദയത്തോട് ചേർക്കാൻ യുഡിഎഫ് തയാറാണ് എന്നതിന്‍റെ പ്രഖ്യാപനമാണ് കണ്ടത്. അതിൽ കെപിസിസി യോ യുഡിഎഫോ പ്രതികരിച്ചിട്ടുണ്ടോയെന്ന് ജെയ്ക് ചോദിച്ചു.  പുതുപ്പള്ളിയിലേക്കുള്ള മിനി പരീക്ഷണമാണ് കിടങ്ങൂരിൽ കണ്ടത്. ഏത് വഴിയും ഇടതുപക്ഷത്തെ തകർക്കാനാണ് നീക്കമെന്നും മതനിരപേക്ഷ ചേരി ഇത് തിരിച്ചറിയുമെന്നും ജെയ്ക് പറഞ്ഞു.

ALSO READ: കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ 4 പ്രതികളെ കൂടി അറസ്റ്റ് ചെയ്‌തു

അതേസമയം  ജെയ്‌ക്‌ സി തോമസ്‌ 16 ന്‌ രാവിലെ നാമനിർദേശ പത്രിക നൽകും. എൽഡിഎഫ്‌ അസംബ്ലി മണ്ഡലം കൺവൻഷൻ വൈകിട്ട്‌ നാലിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. ഇടതുസ്ഥാനാര്‍ത്ഥിക്ക് വലിയ സ്വീകരണമാണ് മണ്ഡലത്തില്‍ ലഭിക്കുന്നത്. 2021 ലെ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മൂന്നില്‍ ഒന്നായി കുറയ്ക്കാന്‍ ജെയ്കിന് ക‍ഴിഞ്ഞിരുന്നു. വിജയത്തില്‍ കുറഞ്ഞതൊന്നും മണ്ഡലത്തില്‍ ഇടതുമുന്നണി ലക്ഷ്യമിടുന്നില്ല.

ALSO READ: ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരണം 51 കവിഞ്ഞു; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News