പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ശനിയാ‍ഴ്ച പ്രഖ്യാപിക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമായി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് സി പി ഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം എ കെ ജി സെന്‍ററിൽ ചേർന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥി സംബന്ധിച്ച് യോഗത്തിൽ ധാരണയായി.നാളെ കോട്ടയത്ത് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
വേറെ സ്ഥാനാർത്ഥി വരുമെന്ന് പേടിച്ചാണ് കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് എൽഡിഎഫ് കൺവിനർ ഇ.പി.ജയരാജൻ പറഞ്ഞു.

ALSO READ: ഐപിസി, സിആർപിസി, തെളിവ് നിയമം എന്നീ പേരുകള്‍ ഇനിയില്ല: രാജ്യദ്രോഹക്കുറ്റം ഒ‍ഴിവാക്കും, ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു

കോൺഗ്രസിനാണ് പെപ്രാളവും വേവലാതിയുമെന്നും പുതുപ്പള്ളിയിലെ ജനങ്ങൾ എൽ ഡി എഫിനൊപ്പമാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. 13,14 തീയ്യതികളിൽ സംസ്ഥാന കമ്മിറ്റിയോഗം ചേരും.

ALSO READ:  ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ച്‌ തദ്ദേശ സ്വയംഭരണ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News