ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര, മികച്ച തുടക്കമെന്ന് ജില്ലാ കളക്ടര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഏ‍ഴ് മണിയോടെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. വോട്ടിംഗിന് മികച്ച തുടക്കമെന്നാണ് ജില്ലാ കളക്ടര്‍ വിഘ്നേശ്വരി മാധ്യമങ്ങളോട് പറഞ്ഞത്. ജനാധിപത്യത്തിൻ്റെ വിശ്വാസമാണ് രാവിലെ ഉള്ള നീണ്ട നിരയെന്ന് കളക്ടർ.വോട്ടിങ് ശതമാനം ഉയരുമെന്നാണ് വിലയിരുത്തലെന്നും  അതിൻ്റെ സൂചനയാണ് പല ബൂത്തുകളിൽ നിന്നും ലഭിക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് ആരംഭിച്ചു

അതേസമയം പോളിംഗ് സ്‌റ്റേഷന്‍റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.

ALSO READ: പുതുപ്പള്ളി ഇന്ന് വിധിയെ‍ഴുതും, വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിത്തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News