പുതുപ്പള്ളിയിലെ മികച്ച പോളിംഗ്: ഇടതുമുന്നണിക്ക് വൻ പ്രതീക്ഷ, നല്ല വിജയം ഉണ്ടാകുമെന്ന് ആത്മവിശ്വാസം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നല്ല രീതിയിൽ പ്രചരണം നടത്തിയെന്നും നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആവേശ തിമിർപ്പോടെ ജനം വോട്ട് ചെയ്യുന്നു. ഈസി വാക്ക് ഓവർ ആകുമെന്നാണ് കോൺഗ്രസ് കരുതിയതെന്നും അവര്‍ക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഏതെങ്കിലും ഘടകകക്ഷിയുടെ സീറ്റ് പിടിച്ചെടുക്കുന്ന സമീപനം ഇല്ലെന്നും എന്തു സംഭവിച്ചു എന്നത്  പരിശോധിക്കാൻ നിർദേശം നൽകിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പിണറായി സർക്കാരിന്‍റെ കീഴിലെ ഭരണ സംവിധാനത്തെ ഇതിന് മുൻപും വിമർശിച്ചിട്ടുണ്ടെന്നും ഇനിയും വിമർശിക്കുമെന്നുമാണ് മുന്‍  മന്ത്രി തോമസ് ഐസക്ക് എ‍ഴുതിയ അഭിപ്രായങ്ങളെ കുറിച്ച് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

ALSO READ: ‘പത്തു കോടി വേണ്ട എന്റെ മുടി ചീകാൻ പത്തു രൂപയുടെ ചീർപ്പ് മതിയാകും’, ഭീഷണികളിൽ ഭയമില്ല ആചാര്യന് ഉദയനിധി സ്റ്റാലിൻ്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News