പുതുപ്പള്ളിയിലെ പ്രതികരണങ്ങള്‍ ശുഭ പ്രതീക്ഷ നല്‍കുന്നത്: ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടിങിന് പിന്നാലെയുള്ള പ്രതികരണങ്ങള്‍ എല്‍ഡിഎഫിന് ശുഭപ്രതീക്ഷ നല്‍കുന്നതെന്ന് ജെയ്ക് സി തോമസ്.പോളിങ് ശതമാനം കഴിഞ്ഞ തവണത്തേതിലേക്ക് പോലും ഉയർന്നിട്ടില്ല. ഗൂഢാലോചന സംശയിക്കാവുന്ന അനുഭവങ്ങളില്ലെന്നും പൊളിങ് വൈകിപ്പിക്കാൻ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പിൽ   74.27 ശതമാനം പോളിങ്‌ ആണ് രേഖപ്പെടുത്തിയത്. ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട്‌ ചെയ്‌തു. മുൻ വർഷത്തേക്കാൾ 
ഒരു ശതമാനം കുറവാണിത്‌. 2021 ൽ പോളിങ്‌ 75.35 ശതമാനമായിരുന്നു. പുരുഷൻമാരുടെ വോട്ടിങ്‌ ശതമാനം 74.4 ആണ്‌. 86,131 പേരിൽ 64,084 പേർ വോട്ട്‌ രേഖപ്പെടുത്തി. സ്‌ത്രീകളുടേത്‌ 71.48 ശതമാനം. 90,277 പേരിൽ 64,538 പേർ വോട്ട്‌ ചെയ്‌തു.ചൊവ്വ രാവിലെ മുതൽ പോളിങ്‌ ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. പകൽ രണ്ടിനുമുമ്പേ പോളിങ്‌ ശതമാനം 50 കടന്നു. ഇടയ്‌ക്ക്‌ പെയ്‌ത മഴയിലും ബൂത്തുകളിൽ തിരക്ക്‌ കുറഞ്ഞില്ല. എന്നാൽ വൈകിട്ട്‌ മിക്കയിടത്തും പോളിങ്‌ മന്ദഗതിയിലായി.

ALSO READ: ‘മതവികാരം വ്രണപ്പെടുത്തി’ ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് യു പി പൊലീസ്

വോട്ടർമാരുടെ നീണ്ടനിര  രൂപപ്പെട്ട 32 ബൂത്തുകളിൽ വൈകിട്ട്‌ 4.30ഓടെ കൂടുതൽ പോളിങ്‌  ഉദ്യോഗസ്ഥരെ നിയോഗിച്ചു. വൈകിട്ട്‌ ആറിന്‌ ശേഷവും ക്യൂവിലുണ്ടായിരുന്നവർക്ക്‌ സ്ലിപ്പ്‌ നൽകി വോട്ടുചെയ്യാൻ അവസരം നൽകി. മൂന്ന്‌ ബൂത്തുകളിലാണ്‌ ആറിനുശേഷവും അപ്രതീക്ഷിതമായ തിരക്കുണ്ടായി രാത്രി ഏഴു വരെ വോട്ടെടുപ്പ്‌ നീണ്ടത്‌.

ALSO READ:  കാട്ടാനയെ പ്രകോപിപ്പിച്ച്‌ ഫോട്ടോയെടുക്കാൻ ശ്രമിച്ച രണ്ട്‌ യുവാക്കൾക്ക്‌ പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News