പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാൻ ഏഴുപേർ, ചിഹ്നങ്ങള്‍ അനുവദിച്ചു 

പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.

ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ലിജിൻ ലാൽ (ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.കെ. ദേവദാസ്, ഷാജി, സന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്.

ALSO READ: ദിവസവും മീൻ കഴിച്ചത് കൊണ്ടാണ് ഐശ്വര്യ റായ്ക്ക് തിളങ്ങുന്ന കണ്ണുകൾ കിട്ടിയത്, നിങ്ങളും മീൻ കഴിക്കൂ എന്ന് ബി ജെ പി മന്ത്രി

നാല് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നുസ്വതന്ത്ര സ്ഥാനാർഥികൾക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്.

അഡ്വ. ചാണ്ടി ഉമ്മന്  കൈപ്പത്തി ചിഹ്നവും ജെയ്ക് സി. തോമസിന് ചുറ്റിക, അരിവാൾ നക്ഷത്രവും ലിജിൻ ലാലിന് താമര ചിഹ്നവും അനുവദിച്ചു.

ALSO READ: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഉണ്ടാവില്ല, വൈദ്യുതി വകുപ്പിന്‍റെ യോഗത്തില്‍ തീരുമാനം

ആം ആദ്മി സ്ഥാനാർത്ഥി ലൂക്ക് തോമസ് ചൂല് ചിഹ്നവും
സ്വതന്ത്രസ്ഥാനാർഥികളായ പി.കെ. ദേവദാസിനു ചക്ക ചിഹ്നവും ഷാജിക്ക് ബാറ്ററി ടോർച്ചും സന്തോഷ് പുളിക്കലിന് ഓട്ടോറിക്ഷയുമാണ് ചിഹ്നമായി അനുവദിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News