പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ പത്ത് പേര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്ത് പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആകെ 19 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്തില്‍ ഏ‍ഴ് പേരും അവസാന ദിവസമായ വ്യാ‍ഴാ‍ഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്. ആര്‍ഡിഓ വിനോദ് രാജന്‍ ആണ് വരണാധികാരി. പാമ്പാടി ബ്ലോക്ക് ഡെലവപ്‌മെന്റ് ഓഫീസര്‍ ഇ ദില്‍ഷാദ് ഉപവരണാധികാരിയുമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും തമ്മിലാണ് പ്രധാന മത്സരം.

ALSO READ: നൂറ് പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത; മന്ത്രി കെ എന്‍ ബാലഗോപാല്‍

ഉപതെരഞ്ഞെടുപ്പില്‍ അപര സ്ഥാനാര്‍ത്ഥികളില്ല. പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാ‍ഴ്ച നടക്കും. ജെയ്കിന് പുറമേ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, ലിജിന്‍ ലാലിന് പുറമേ മഞ്ജു എസ് നായര്‍ എന്നിവര്‍ ഡമ്മി സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ലൂക്ക് തോമസ്( ആംആദ്മി പാര്‍ട്ടി), ഷാജി ( സ്വതന്ത്രന്‍), പി കെ ദേവദാസ് (സ്വതന്ത്രന്‍) , സന്തോഷ് ജോസഫ്( സ്വതന്ത്രന്‍) , ഡോ. കെ പദ്മരാജന്‍( സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍.

ALSO READ: മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത രീതി ശരിയായില്ല: ഉത്തരാഖണ്ഡില്‍ എഎസ്പിക്ക് സസ്പെന്‍ഷന്‍

ആഗസ്റ്റ് 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News