പുതുപ്പള്ളിയിൽ 4 മണിവരെ 66.54 ശതമാനം പോളിങ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 4 മണിവരെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് മണിവരെ 66.54% ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതിൽ 58493 പുരുഷന്മാരും 58900 വനിതകളും 2 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.

also read:എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് തൂങ്ങി മരിച്ചു

രാവിലെ ആറു മണിയോടെ മോക് പോൾ ആരംഭിച്ചത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ട് ചെയ്യുന്നതിനുള്ള സമയം.1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 90,281 സ്ത്രീ വോട്ടര്‍മാരും 86,132 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡേ‍ഴ്സും അടങ്ങുന്നതാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാരുടെ നിര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News