പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കും; എ കെ ബാലന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന്  എ കെ ബാലന്‍. അതേസമയം,  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് എ കെ ബാലന്‍ പറഞ്ഞു. കണ്ണുനീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്നും  കണ്ണുനീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കന്മാരും ഇന്ന് ബിജെപിയില്‍ ആണ് ഉള്ളതെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: മന്ത്രവാദം നടത്തിയെന്ന് സംശയം; യുവാവ് അയല്‍വാസിയെ കുത്തിക്കൊന്നു

‘കഴിഞ്ഞതവണ യുഡിഎഫിന് ഭൂരിപക്ഷം വലിയതോതില്‍ കുറഞ്ഞു. ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് ഭയപ്പാടില്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നിലച്ചുപോയ വികസന പ്രവര്‍ത്തനങ്ങള്‍ പിണറായി വിജയന്റെ കാലത്താണ് നടപ്പിലായത്. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനം പറഞ്ഞ് വോട്ട് ലഭിക്കില്ല എന്നതുകൊണ്ടാണ് ചാണ്ടിഉമ്മനെ എല്‍ഡിഎഫ് പിന്തുണയ്ക്കണമെന്ന് വരെ പറഞ്ഞത്. പരസ്പരം പാരവച്ച് തകര്‍ന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കണ്ണീരിന്റെ അണക്കെട്ടി രാഷ്ട്രീയ ഒഴുക്കിനെ തടയാം എന്ന് കരുതേണ്ട. രാഷ്ട്രീയമായിത്തന്നെ തെരഞ്ഞെടുപ്പിനെ കാണും. വ്യക്തിപരമായി തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ കാണില്ല. ബിജെപിയുടെ വോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടി തോറ്റു പോകുമായിരുന്നു.വിലാപയാത്രയ്ക്ക് എത്തിയതെല്ലാം വോട്ടാണ് എന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കരുത്- എ കെ ബാലന്‍ പറഞ്ഞു.

Also Read: നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്

കേരളത്തിന്റെ വികസനത്തിന് പൂര്‍ണ്ണമായും മുടക്കുണ്ടാക്കിയത് കോണ്‍ഗ്രസ് ആണെന്നും എ കെ ബാലന്‍ മാധ്യമളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News