ഉമ്മന്‍ ചാണ്ടിയെ കുറിച്ച് നല്ലതു പറഞ്ഞതിന്‍റെ പേരില്‍ വെറ്ററിനറി ഹോസ്പിറ്റലിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയെന്ന മാധ്യമങ്ങളുടെയും യുഡിഎഫിന്‍റെയും നാടകം പൊളിയുന്നു.കോട്ടയം കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പര്‍ സതിയമ്മ (52) യെ ആണ് കരാര്‍ കാലാവധി അവസാനിച്ചതിന് പിന്നാലെ ജോലിയില്‍ നിന്ന് നീക്കിയത്. എന്നാല്‍ കാലാവധി അവസാനിച്ച കാര്യം മറച്ചുവെച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള യുഡിഎഫിന്‍റെയും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെയും നീക്കങ്ങളാണ് സത്യാവസ്ഥ പുറത്തുവന്നതിലൂടെ പൊളിഞ്ഞത്.
സതിയമ്മ കാലാവധി കഴിഞ്ഞിട്ടും ആള്‍മാറാട്ടം നടത്തി ജോലിയില്‍ തുടരുകയായിരുന്നു. വ്യാജപേരിൽ ജോലി ചെയ്തിരുന്ന വ്യക്തിക്കു വേണ്ടിയാണ് മാധ്യമങ്ങൾ എൽ.ഡി.എഫിന് എതിരെ കള്ളപ്രചരണം ആഴിച്ചുവിട്ടതെന്നും വാർത്ത അടിസ്‌ഥാനരഹിതമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
ALSO READ: ‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ട്’; കെ മുരളീധരന്‍
പുതുപ്പള്ളി വെറ്ററിനറി സബ് സെന്‍ററിൽ പാർട്ട് ടൈം സ്വീപ്പറായി താൽക്കാലിക ജോലി നോക്കുകയായിരുന്നു സതിയമ്മ. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി ചാനലിൽ സംസാരിച്ചതിന് ഇവരെ പുറത്താക്കിയെന്നായിരുന്നു മാധ്യമ വാർത്ത . എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ജിജിമോൾ എന്ന വ്യക്തിയാണ് സ്വീപ്പർ തസ്തികയിൽ ജോലി നോക്കുന്നതെന്നാണ് രേഖകൾ.
5 ദിവസം മുൻപ് ഡപൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ലിജിമോൾക്ക് പകരം സതിയമ്മ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇതിനെ തുർന്നായിരുന്നു വകുപ്പ് തല നടപടി. എന്നാൽ ഉമ്മൻ ചാണ്ടിയെ പിന്തുണച്ചതിന് സർക്കാർ പ്രതികാര നടപടി സ്വീകരിച്ചെന്നായിരുന്നു മാധ്യമങ്ങൾ വാർത്ത നൽകിയത്. ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
യഥാർത്ഥ രേഖകൾ പുറത്ത് വന്നിട്ടും വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾ തെറ്റ് തിരുത്താൻ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സർക്കാരിന് എതിരെ മാധ്യമങ്ങൾ നടത്തുന്ന കള്ള പ്രചാരണമാണ് വീണ്ടും വെളിച്ചത്തായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here