പുതുപ്പള്ളി ഇന്ന് വിധിയെ‍ഴുതും, വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിത്തുടങ്ങി

പുതുപ്പള്ളി മണ്ഡലത്തെ ഇനി ആര് നയിക്കണമെന്ന്  വോട്ടര്‍മാര്‍ ഇന്ന് തീരുമാനിക്കും. രാവിലെ ആറ് മണി മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ അഞ്ച് മണിവരെ മണ്ഡലത്തില്‍ പലയിടങ്ങളിലും മ‍ഴ ഉണ്ടായിരുന്നെങ്കിലും വോട്ടിംഗ് ആരംഭിക്കാനിരിക്കെ മ‍ഴ മാറി നില്‍ക്കുകയാണ്.

ALSO READ: കാറിൽ നിയന്ത്രണമുള്ള ഗുളികകൾ സൂക്ഷിച്ചു; സൗദിയിൽ മലയാളി അറസ്റ്റിൽ

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ട് ചെയ്യുന്നതിനുള്ള സമയം.1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്.  90,281 സ്ത്രീ വോട്ടര്‍മാരും 86,132 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡേ‍ഴ്സും അടങ്ങുന്നതാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാരുടെ നിര.

വോട്ടിംഗ് മെഷീന്‍ പരിശോധിക്കുന്ന മോക്ക് വോട്ടിംഗ് ആരംഭിച്ചു.

ALSO READ:‘ഉദയനിധിയുടെ തല വെട്ടുന്നവർക്ക് പത്തു ലക്ഷം’, പ്രതീകാത്മകമായി ചിത്രം വാളുകൊണ്ട് വെട്ടി ഹിന്ദു സന്യാസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News