പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം തുടരുന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം തുടരുന്നു. രണ്ടാം ഘട്ടത്തിലും മണ്ഡലത്തിലെ വികസനം മുന്‍നിര്‍ത്തി എല്‍ഡിഎഫ് വോട്ട് തേടുമ്പോള്‍ യുഡിഎഫ് സഹതാപ തരംഗം പ്രതീക്ഷിച്ചാണ് മുന്നോട്ടു നീങ്ങുന്നത്.

Also Read: ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, പരമാവധി അളകളെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ഥികള്‍.മീനിടം പഞ്ചായത്തില്‍ നിന്നാണ് ജെയ്ക്ക സി തോമസിന്റെ പര്യടനം ആരംഭിച്ചത്. മണ്ഡലത്തിലെ വികസന പിന്നോക്കവസ്തയാണ് എല്‍ഡിഎഫ് ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.

Also Read: ഏഷ്യാ കപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു റിസര്‍വ് വിക്കറ്റ് കീപ്പര്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല വാഹനപര്യടനത്തിന് തുടക്കമായി.പ്രതിപക്ഷനേതാവ് സതീശനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ പ്രചരണം മണര്‍കാട് പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News