പുതുപ്പള്ളി ആര് നേടുമെന്ന് ഇന്നറിയാം, രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ആര് നേടുമെന്നും വികസനമാണോ വികാരമാണോ ജനങ്ങളെ സ്വാധീനിച്ചതെന്നും ഇന്നറിയാം. വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടിന്‌ ആരംഭിക്കും. ആദ്യ ഫലസൂചന രാവിലെ 8.30ഓടെ അറിയാം. 20 മേശകളിലാണ് വോട്ടെണ്ണൽ. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ്(ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടും സർവീസ് വോട്ടുമാണ് ആദ്യം എണ്ണുക. ആകെ 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.

ALSO READ: ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി; ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച

മൊത്തം 182 ബൂത്തുകളുണ്ട്‌. 13 റൗണ്ടുകളായി വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണും. ആദ്യ നമ്പറുകളിലുള്ള ബൂത്തുകൾ അയർക്കുന്നം വില്ലേജിലാണ്‌. ആദ്യ ഫലസൂചനകളും ഈ ബൂത്തുകളിൽ നിന്നറിയാം. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജെയ്‌ക്‌ സി തോമസ്‌ (എൽഡിഎഫ്‌), ചാണ്ടി ഉമ്മൻ (യുഡിഎഫ്‌), ലിജിൻ ലാൽ (എൻഡിഎ), ലൂക്ക്‌ തോമസ്‌ (ആം ആദ്‌മി പാർടി) എന്നിവരടക്കം ഏഴ്‌ സ്ഥാനാർഥികളാണ്‌ മത്സരിച്ചത്‌. 1,76,412 വോട്ടർമാരിൽ തപാൽ വോട്ടുകളടക്കം 1,31,026 പേരാണ്‌ വോട്ട്‌ ചെയ്‌തത്‌. 74.27 ശതമാനമാണ്‌ പോളിങ്‌.

പുതുപ്പള്ളിക്ക്‌ പുറമെ ഉപതെരഞ്ഞെടുപ്പ്‌ നടന്ന ത്രിപുരയിലെ രണ്ടും പശ്‌ചിമബംഗാളിലെ ഒരു മണ്ഡലവുമടക്കം അഞ്ചുസംസ്ഥാനങ്ങളിലായി ആറു മണ്ഡലങ്ങളിലെ കൂടി ഫലം അറിയാനാകും.

ALSO READ: ആലുവ പീഡനം; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് സിഐടിയു തൊഴിലാളികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News