പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ അസാധാരണ നീക്കം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുന:പരിശോധിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഈ പ്രഖ്യാപനത്തില്‍ അസാധാരണമായൊരു നീക്കം കാണുന്നു. മുന്‍ കീഴ് വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു
ജനപ്രതിനിധി മരണപ്പെട്ടിട്ട് ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ഷന്‍ നടക്കുന്ന മേഖലയുടെ സവിശേഷകരമായ സാഹചര്യങ്ങളേയും നാടിന്റെ
പ്രധാനപ്പെട്ട ഉത്സവ കാലഘട്ടത്തേയും ഇലക്ഷന്‍ കമ്മീഷന്‍ പരിഗണിച്ചില്ലെന്നും ഏത് സമയത്തും തെരഞ്ഞെടുപ്പ് നേരിടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ALSO READ: കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയും: ഇ പി ജയരാജൻ

ഫേസ്ബുക്ക് പോസ്റ്റിന്‍റെ  പൂര്‍ണരൂപം:

എട്ട് നോയമ്പും, ഓണക്കാലവും, അയങ്കാളി ദിനവും, ശ്രീനാരായണഗുരു ജയന്തിയും
ഒന്നിക്കുന്ന കാലയളവിലെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ്
കമ്മീഷന്‍ പുന:പരിശോധിക്കണം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഇലക്ഷന്‍
കമ്മീഷന്‍ പ്രഖ്യാപിച്ചെങ്കിലും ഈ പ്രഖ്യാപനത്തില്‍ അസാധാരണമായൊരു നീക്കം
കാണുന്നു. മുന്‍ കീഴ് വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു
ജനപ്രതിനിധി മരണപ്പെട്ടിട്ട് ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ്
പ്രഖ്യാപിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണ്. ഏത് സമയത്തും
തെരഞ്ഞെടുപ്പ് നേരിടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമാണ്.
ഇലക്ഷന്‍ നടക്കുന്ന മേഖലയുടെ സവിശേഷകരമായ സാഹചര്യങ്ങളേയും നാടിന്റെ
പ്രധാനപ്പെട്ട ഉത്സവ കാലഘട്ടത്തേയും ഇലക്ഷന്‍ കമ്മീഷന്‍ പരിഗണിച്ചില്ല.
പുതുപ്പള്ളി അംസബ്ലി മണ്ഡലത്തിലാണ് ചരിത്ര പ്രസിദ്ധമായ എട്ട് നോമ്പ്
ആചരണമുള്ള മണര്‍കാട് സെന്റ് മേരീസ് യാക്കോബായ പള്ളി. കേരളത്തിന്റെ
നാനാഭാഗങ്ങളില്‍ നിന്ന് ജാതി-മത ഭേദമന്യേ നോമ്പ് ആചരിച്ച്
ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന പ്രധാന
തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. സെപ്തംബര്‍ 1 മുതല്‍
8 വരെയാണ് തീര്‍ത്ഥാടന കാലയളവ്. ടൂറിസം മാപ്പില്‍ ഇടംപിടിച്ച ഒരു
പില്‍ഗ്രിം ടൂറിസം സെന്റര്‍ കൂടിയാണ് ഈ തീര്‍ത്ഥാട കേന്ദ്രം. മലയാളികളുടെ
ദേശീയ ഉത്സവമായ ഓണം ഓഗസ്റ്റ് 21 നും, മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം
ഓഗസ്റ്റ് 28 നും, യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷം
ഓഗസ്റ്റ് 31 നും കേരളം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളെല്ലാം നടക്കുന്ന
ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട്
സൃഷ്ടിക്കും. കേരളത്തിലെ ജനങ്ങളുടെ സന്തോഷകമായ ഈ ആഘോഷ നാളുകളുടെ ഇടയില്‍
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് ഇലക്ഷന്‍ കമ്മീഷന്‍ പുനപരിശോധിച്ച്
നീട്ടി വെക്കണം. ഇത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുവാന്‍
എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

ALSO READ: വള്ളംകളി ആവേശത്തിനായി പുന്നമടക്കായൽ ഒരുങ്ങി; ട്രോഫി പര്യടനം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News